Top Stories

കോഴിക്കോട് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി

File photo

കോഴിക്കോട് : കോഴിക്കോട് വീണ്ടും മാവോയിസ്ററ് സംഘമെത്തി.തിരുവമ്പാടി മുത്തപ്പന്‍പുഴയിലെ മുണ്ടയ്ക്കല്‍ ബെന്നിയുടെ വീട്ടിലാണ് ആയുധ ധാരികളായ  മൂന്നംഗ സംഘമെത്തി    മൂന്നരമണിക്കൂറോളം ചിലവഴിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയും മാവോയിസ്റ്റ് സംഘം ഈ മേഖലയിലെത്തിയിരുന്നു.

ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും ഉള്‍പ്പെടുന്ന മാവോയിസ്റ്റ് സംഘം 13 ന് രാത്രി  ഏഴുമണിയോടെയാണ് ബെന്നിയുടെ വീട്ടിലെത്തിയത്. ആഹാരം പാചകം ചെയ്ത് കഴിച്ചശേഷം ലഘുലേഖകള്‍ നല്‍കി. അരിയും വാങ്ങി രാത്രി പത്തരയോടെയാണ് സംഘം തിരികെ  കാട്ടിലേക്ക് മടങ്ങിയത്.കല്‍പറ്റ സ്വദേശി സോമന്‍ സംഘത്തിലുണ്ടെന്ന് പൊലീസ് സ്ഥരീകരിച്ചു. ഒരാഴ്ചക്കിടയില്‍ രണ്ടാംവട്ടമാണ് മാവോയിസ്റ്റുകള്‍ പരസ്യമായി രംഗത്തുവന്നത്.

തുറക്കല്‍ ജോജയുടെ വീട്ടിലാണ് ഇതിന് മുന്‍പ് മൂന്നംഗ സംഘം എത്തിയത്. എട്ടുമണിക്കെത്തിയ സംഘം പത്തരയോടെ മടങ്ങുകയും ചെയ്തു. അതേ സംഘം തന്നെയാണോ ബെന്നിയുടെ വീട്ടലെത്തിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞമാസം കൂടരഞ്ഞിയിലും പൊന്നാങ്കയത്തും മാവോയിസ്റ്റുകളെത്തിയിരുന്നു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button