News
കൊട്ടാരക്കരയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു
കൊട്ടാരക്കര : കൊട്ടാരക്കര മൈലത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. മൈലം ആക്കവിളയിൽ പള്ളിതെക്കേവിള വീട്ടിൽ ജോസഫിന്റെ മകൻ ഷിബു (28) ആണ് മരിച്ചത്.
മൈലം പാലത്തിനു താഴെ മുട്ടമ്പലം ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. അടൂരിൽ നിന്നും കൊട്ടാരക്കരയിലേക്ക് വന്ന കാറ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
കാറിൽ ഒരു യുവാവും യുവതിയുമാണുണ്ടായിരുന്നത്.യുവാവാണ് കാറ് ഡ്രൈവ് ചെയ്തതെന്നാണ് പ്രാഥമിക മൊഴി. എന്നാലും ആരാണ് കാറ് ഓടിച്ചിരുന്നതെന്ന് സി സി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് ഉറപ്പാക്കണമെന്നും അതിനു ശേഷം മേൽനടപടികൾ സ്വീകരിക്കുമെന്നും കൊട്ടാരക്കര പോലീസ് അറിയിച്ചു.