Health
തടികുറയ്ക്കാം മധുരക്കിഴങ്ങ് കഴിച്ചുകൊണ്ട്
അമിതവണ്ണം എല്ലാവരുടെയും മനസമാധാനം കളയുന്ന ഒരു പ്രശ്നമാണ് പ്രതേകിച്ച് ചെറുപ്പക്കാർക്ക്. പട്ടിണികിടന്നും വിവിധ ഡയറ്റ് പ്ലാനുകൾ പരീക്ഷിച്ചും മടുത്തവർക്ക് ഇതാ ഒരു പുതിയ വഴി. നല്ല രുചിയായിട്ട് ആസ്വദിച്ചു കഴിച്ചുകൊണ്ട് ഇനി വണ്ണം കുറക്കാം ശരീരസൗന്ദര്യം നിലനിർത്താം.
എങ്ങനാണന്നല്ലേ, നല്ല ടേസ്റ്റിയായ മധുരക്കിഴങ്ങ് കഴിച്ചുകൊണ്ട്.
വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, ആന്‍റി ഓക്സിഡന്‍റുകള്‍, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് മധുരക്കിഴങ്ങ്. കണ്ണിന്‍റെ ആരോഗ്യത്തിനുള്ള ബീറ്റകരോട്ടിനും വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ ഡി എന്നിവയെല്ലാം
ധാരാളം അടങ്ങിയിട്ടുണ്ട്
മധുരക്കിഴങ്ങില്‍.
അമിതവണ്ണത്തെ ഇല്ലാതാക്കി കുടവയറിന് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്നതാണ് മധുരക്കിഴങ്ങ്. ഫൈബര്‍ കലവറയാണ് മധുരക്കിഴങ്ങ്.ഇതിലുള്ള ഫൈബര്‍ തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നതും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതും.
ദിവസവും അല്‍പം മധുരക്കിഴങ്ങ് വേവിച്ച് ഒരാഴ്ച കഴിച്ചാല്‍ തന്നെ കാര്യമായ മാറ്റം ഉണ്ടാകുന്നത് അറിയാവുന്നതാണ്. ഇത് ശരീരത്തിന്‍റെ മെറ്റബോളിസം വർദ്ധിപ്പിച്ച് ദഹന വ്യവസ്ഥയെ നിയന്ത്രിക്കുന്നു.അതിനാൽ ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ കുറയ്ക്കുന്നു.അങ്ങനെ ശരീര ഭാരം കുറയ്ക്കാൻ കഴിയുന്നു. കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, കൊഴുപ്പുകള്‍ എന്നിവയെ വേര്‍തിരിച്ച് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന പ്രക്രിയയാണ് മെറ്റബോളിസം. ഇതിനെ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ദിവസവും മധുരക്കിഴങ്ങ് പുഴുങ്ങി കഴിക്കാവുന്നതാണ്.കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന്‍റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.
മധുരക്കിഴങ്ങിന്റെ മറ്റൊരു ഗുണം വിശപ്പ് കുറക്കുന്നു എന്നതാണ്.ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിലൂടെ അത് ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ശരീരത്തിന്‍റെ പിഎച്ച് ലെവല്‍ കൃത്യമാക്കുന്നതിനും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്.ആന്‍റി ഓക്സിഡന്‍റിന്‍റെ കലവറയാണ് മധുരക്കിഴങ്ങ്. ഇത് ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ അതിനെ നശിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ സംശയിക്കാതെ സ്ഥിരമായി ഇനി മധുരക്കിഴങ്ങ് കഴിക്കാം.