Top Stories

ഹർത്താൽ നിയമവിരുദ്ധം, നടത്തിയാൽ കർശന നടപടി :ഡിജിപി

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും അത് പിൻവലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. ഹർത്താൽ സംബന്ധിച്ച് കോടതി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല അതുകൊണ്ട് ഹർത്താലിൽനിന്ന് സംഘടനങ്ങൾ പിൻമാറനാമെന്നും ഡിജിപി  പറഞ്ഞു.

ഹർത്താൽ നടത്തണമെങ്കിൽ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന നിയമം ഹർത്താൽ പ്രഖ്യാപിച്ച സംഘടനങ്ങൾ പാലിച്ചിട്ടില്ല. അതിനാൽ ഈ ഹർത്താൽ നിയമവിരുദ്ധമാണ്. ഇതുസംബന്ധിച്ച നോട്ടീസ് സംഘടനകൾക്ക് നൽകിയിട്ടുണ്ട്. ഇത് അവഗണിച്ച് ഹർത്താൽ നടത്തിയാൽ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. പോലീസ് ഇതിന് വേണ്ട സജ്ജീകരണങ്ങളെല്ലാം കൈക്കൊണ്ടിട്ടുണ്ടെന്നും ലോക്‌നാഥ്‌ ബെഹ്റ വ്യക്തമാക്കി.ഹർത്താൽ ആഹ്വാനവുമായി സംഘനകൾ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണ നൽകാൻ പോലീസിന് ബാധ്യതയുണ്ടന്നും ബെഹ്റ വ്യക്തമാക്കി.

അതേസമയം ഹർത്താലുമായി മുന്നോട്ടു പോകുമെന്ന് പാലക്കാട് നടന്ന പത്രസമ്മേളനത്തിൽ ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പോരാട്ടം, എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനങ്ങൾ ചേർന്ന സംയുക്ത സമരസമിതിയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

എന്നാൽ പ്രമുഖ മുസ്ലിം സംഘടനകളെല്ലാം ഈ ഹർത്താലിന് പിന്തുണയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി.

തീവ്ര നിലപാടുകാരുമായി സഹകരിക്കില്ലെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ വ്യക്തമാക്കിയത്.ഹർത്താലുമായി ബന്ധപ്പെട്ട പ്രചാരണപ്രവർത്തനങ്ങളിൽ യൂത്ത് ലീഗ് പങ്കാളിയാകരുതെന്ന് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങളും നിർദേശം നൽകിയിട്ടുണ്ട്.ഇ കെ സുന്നി വിഭാഗവും മുജാഹിദ് വിഭാഗവും നാളത്തെ ഹർത്താലിനെ പിന്തുണക്കുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button