Top Stories

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തിൽ പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തിൽ  സംയുക്ത പ്രതിഷേധം. കേന്ദ്ര നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്  ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് സംയുക്ത പ്രതിഷേധത്തിന് ഒരുങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷപചക്രം അര്‍പ്പിച്ചതോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്.

പൗരത്വ ഭേദഗതി നിയമം കേരളം ഒറ്റകെട്ടായി എതിർക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. രാജ്യത്തെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നും അത് വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം ഇപ്പോഴുള്ള ഗുരുതരമായ പ്രതിസന്ധി ചിലർ ബോധപൂർവം സൃഷ്ടിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ മന്ത്രിമാരും എംഎൽഎമാര്‍ അടക്കം ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും  സംയുക്ത പ്രതിഷേധത്തിന് എത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button