News
നാളത്തെ ഹർത്താലിൽ മാറ്റമില്ല
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ മാറ്റമില്ലെന്ന് സംയുക്ത സമിതി.കടകൾ അടച്ചും വാഹന യാത്ര ഒഴിവാക്കിയും ഹർത്താലിനോട് സഹകരിക്കണമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
ഹർത്താൽ സമാധാനപരമായിരിക്കുമെന്നും ആഹ്വാനം ചെയ്ത സംഘടനകളുടെ പ്രവർത്തകരുടെ ഭാഗത്തുനിന്ന് യാതൊരു അക്രമപ്രവർത്തനവും ഉണ്ടാകില്ലെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.
ശബരിമല തീർഥാടകരെ കണക്കിലെടുത്ത് റാന്നി താലൂക്കിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.