News
ഹർത്താൽ തുടങ്ങി പൊതുവെ സമാധാനപരം, ചിലയിടങ്ങളിൽ നേരിയ സംഘർഷം
കൊല്ലം : പൗരത്വനിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.കൊല്ലം കരുനാഗപ്പള്ളിയിൽ ഹർത്താൽ അനുകൂലികൾ ആംബുലൻസ് അടിച്ചുതകർത്തു. രോഗിയില്ലാത്ത ആംബുലൻസ് പ്രകടനത്തിലേക്ക് ഓടിച്ചുകയറ്റാൻ നോക്കിയതാണ് പ്രകോപനത്തിന് കാരണം.
കെഎസ്ആർടിസി ബസുകൾക്ക് നേരെ വിവിധ ഭാഗങ്ങളിൽ കല്ലേറുണ്ടായി. കോഴിക്കോട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് സർവീസ് താത്കാലികമായി നിർത്തിവച്ചു. വാളയാറിലും ബസിന് നേരെ കല്ലേറുണ്ടായി. എറണാകുളം-വേളാങ്കണ്ണി ബസിന് നേരെയാണ് കല്ലേറുണ്ടായത്.തിരുവനന്തപുരത്ത് ബസിനുനേരെ കല്ലേറുണ്ടായി.
ആലപ്പുഴ നഗരത്തിൽ ഹർത്താലനുകൂലികൾ കടകൾ അടപ്പിച്ചു.പാലക്കാട് ബസ് തടയാനെത്തിയ ഇരുപത്തിയഞ്ചോളം ഹർത്താൽ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിൽ റോഡ് ഉപരോധിക്കാൻ എത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് വാഹനങ്ങള്‍ തടയാനും കട അടപ്പിക്കാനും ശ്രമിച്ചതിനു രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളത്ത് പ്രകടനം നടത്തിയതിനു നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഹര്‍ത്താലിനിടെ പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.