ധനുമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം
അശ്വതി, ഭരണി, കാര്‍ത്തികയുടെ കാല്‍ഭാഗമടങ്ങിയ മേടം രാശി.
മേടക്കൂറുകാർക്ക് ധനുമാസം തൊഴില്‍ മേഖലയില്‍ ഉന്നതിയുണ്ടാകും.ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യക്കുറവ് ഉണ്ടാകാതെ ശ്രദ്ധിക്കണം.ധനലാഭവും ധര്‍മ്മകാര്യ സിദ്ധിയും സ്ത്രീ നിമിത്തം സുഖവും വര്‍ധിക്കും. ബന്ധുജനങ്ങളുടെ വിരോധത്തിന് പാത്രമാകാതെ ശ്രദ്ധിക്കണം. ആഡംബര വസ്തുക്കള്‍, സ്വര്‍ണാഭരണള്‍, വിശേഷപ്പെട്ട രത്നങ്ങള്‍ എന്നിവ വാങ്ങുന്നതിനു യോഗം. വീടുപണിക്ക് തുടക്കം കുറിക്കുകയോ നിലവില്‍ നിര്‍മാണം നടക്കുന്ന വീട് പണി പൂര്‍ത്തിയാക്കുകയോ ചെയ്യും. രക്തസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കും, ത്വക് രോഗങ്ങള്‍, വ്രണങ്ങള്‍ എന്നിവയുണ്ടാകാന്‍ സാധ്യത.കണ്ണ് സംബന്ധമായ അസുഖങ്ങള്‍ വരുന്നതിനോ കാഴ്ചക്കുറവിനോ സാധ്യത.വാഹന യാത്രകളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കാര്‍ത്തിക നക്ഷത്രത്തിന്റെ അവസാനമുക്കാല്‍ഭാഗം, രോഹിണി, മകീര്യം നക്ഷത്രത്തിന്റെ ആദ്യപകുതിയടങ്ങിയ ഇടവം രാശി.
ഇടവക്കൂറുകാർ ധനുമാസത്തിൽ വിശേഷപ്പെട്ട ദേവാലയങ്ങളിലും പുണ്യസ്ഥലങ്ങളിലും ദര്‍ശനം നടത്തും.കർമരംഗത്ത് പ്രശംസനീയമായ നേട്ടങ്ങൾ ഉണ്ടാക്കും. സഹപ്രവര്‍ത്തകരുമായോ ബന്ധുജനങ്ങളുമായോ തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതള്ളതിനാല്‍ എല്ലാ കാര്യങ്ങളിലും വ്യക്തതയുണ്ടാകണം. പിതൃ-ഗുരുസ്ഥാനീയര്‍ക്ക് രോഗം വര്‍ധിക്കാന്‍ സാധ്യത. എതിര്‍ലിംഗത്തില്‍പ്പെട്ടവരില്‍ നിന്ന് ഉപദ്രവത്തിനുയോഗമുണ്ടാകും.വ്യാപാര ബന്ധങ്ങളില്‍ തര്‍ക്കങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം.ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകും. അലച്ചിലുകളും ദൂരസഞ്ചാരവും ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.
മകീര്യം നക്ഷത്രത്തിന്റെ അവസാന അരഭാഗം, തിരുവാതിര, പുണര്‍തം നക്ഷത്രത്തിന്റെ ആദ്യ മുക്കാല്‍ഭാഗം അടങ്ങിയ മിഥുനം രാശി.
മിഥുനകൂറുകാർക്ക് ധനുമാസത്തില്‍ സന്താനഭാഗ്യത്തിനും സാമ്പത്തികനേട്ടത്തിനും യോഗമുണ്ട്. തൊഴിലില്‍ ഉന്നതിയുണ്ടാകും. വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുന്നവര്‍ക്ക് അനുയോജ്യ ബന്ധങ്ങള്‍ വന്നു ചേരും.വീട് പുതുക്കി പണിയുന്നതിനോ വീട് വാങ്ങുന്നതിനോ യോഗം കാണുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം.ദമ്പതികള്‍ തമ്മില്‍ ഐക്യക്കുറവു കാണുന്നതിനാല്‍ എല്ലാകാര്യങ്ങളും ചിന്തിച്ച് പ്രവര്‍ത്തിക്കണം.സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം. മാനസിക സമ്മര്‍ദം വര്‍ധിക്കും. ശത്രുക്കളില്‍ നിന്നും അസൂയാലുക്കളില്‍ നിന്നും ഉപദ്രവം വര്‍ധിക്കും. മത്സരങ്ങളില്‍ വിജയമുണ്ടാകാനുള്ള യോഗമുണ്ട്. കലാകാരന്മാര്‍ക്ക് മികച്ച സമയമാണ്. പുതിയ സൗഹൃദബന്ധങ്ങള്‍ ആരംഭിക്കും.പുതിയ ചില സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യതയും കാണുന്നു.
പുണര്‍തത്തിന്റെ അവസാന കാല്‍ഭാഗം, പൂയം, ആയില്യം നക്ഷത്രമടങ്ങിയ കര്‍ക്കിടകം രാശി.
കർക്കിട കൂറുകാർക്ക് ധനുമാസം പൊതുവെ ഗുണാനുഭവങ്ങൾ കൂടി നിൽക്കുന്ന കാലമാണ്. സാമ്പത്തിക നേട്ടമുണ്ടാകും.രോഗദുരിതങ്ങള്‍ക്കു ശമനമുണ്ടാകും.സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നതില്‍ സാമര്‍ഥ്യം കാണിക്കും.സന്താനങ്ങളുടെ കാര്യത്തില്‍ ഗുണാനുഭവം ഉണ്ടാകും.നഷ്ടപ്പെട്ടെന്നു കരുതുന്ന രേഖകള്‍ തിരിച്ചു കിട്ടും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. ശത്രുക്കളില്‍ നിന്ന് ഉപദ്രവമുണ്ടാകാം. ആലോചനയില്ലാതെ ഒരു കാര്യങ്ങളും ചെയ്യരുത്.പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനും സൗഹൃദം പുതുക്കുന്നതിനും യോഗം കാണുന്നുണ്ട്. അനുയോജ്യമല്ലാത്ത ബന്ധങ്ങളില്‍പ്പെട്ട് മാനഹാനിയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. പറഞ്ഞുറപ്പിച്ച വിവാഹക്കാര്യങ്ങളില്‍ മാറ്റമുണ്ടാകാന്‍ സാധ്യത. പൂര്‍വിക സ്വത്ത് ഭാഗം വച്ച് കിട്ടും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അവസരങ്ങള്‍ വന്നുചേരും. ചലച്ചിത്ര മേഖലയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും കലാകാരന്മാർക്കും മികച്ച അവസരങ്ങളുടെ കാലമാണ്.
മകം, പൂരം, ഉത്രം ഉത്രത്തിന്റെ ആദ്യകാല്‍ ഭാഗമടങ്ങിയ ചിങ്ങം രാശി.
ചിങ്ങക്കൂറുകാർക്ക് ധനുമാസം പ്രവർത്തന മേഖലയില്‍ ഉന്നതിയുണ്ടാകും. ഈശ്വരാധീനം വര്‍ധിക്കുന്നകാലമാണിത്. കച്ചവട സ്ഥാപനങ്ങള്‍ വിപുലീകരിക്കാനും അതുവഴി സാമ്പത്തിക നേട്ടത്തിനും യോഗമുണ്ട്. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും.പിണങ്ങിയ ബന്ധുക്കളുമായി ഒത്തുചേരാന്‍ സാധിക്കും. വാഹനങ്ങള്‍ മാറ്റി വാങ്ങിക്കും. തൊഴിലന്വേഷകര്‍ക്കും ഗൃഹനിര്‍മാണത്തിനും അനുയോജ്യ സമയം. ജോലി ഭാരം പൊതുവെ വര്‍ധിക്കുന്ന ഒരുകാലഘട്ടമാണിത്.കൃഷിയിടങ്ങളില്‍ നിന്നും നാല്‍ക്കാലികളില്‍ നിന്നും ഗുണാനുഭവം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും.കലാരംഗത്തുള്ളവർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്ന കാലമാണിത്.
ഉത്രം നക്ഷത്രത്തിന്റെ അവസാന മുക്കാല്‍ഭാഗം അത്തം, ചിത്തിരയുടെ ആദ്യഅരഭാഗം അടങ്ങിയ കന്നി രാശി.
കന്നിക്കൂറുകാർക്ക് ധനുമാസം സാമ്പത്തികനേട്ടത്തിന്റെ കാലമാണ്. പ്രായോഗികമായി സാമ്പത്തിക ഭദ്രതയുണ്ടാകുന്ന മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കും. ശത്രുക്കളുടെ ഉപദ്രവം വര്‍ധിക്കുന്നകാലമാണിത്. അതുനിമിത്തം മാനസിക സമ്മര്‍ദമുണ്ടാകും. എല്ലാ താത്കാലികമെന്നു മനസിലാക്കി മുന്നോട്ടു പോകണം. ആരോഗ്യക്കാര്യത്തിലും വാഹന ഉപയോഗത്തിലും ശ്രദ്ധ വേണം. മേലധികാരികളില്‍ നിന്നും ബുദ്ധിമുട്ടുകളുണ്ടാകും. അഗ്നിബാധയും ശ്രദ്ധിക്കണം. മാതാവിന് അസുഖങ്ങള്‍ വര്‍ധിക്കും. സഹോദരങ്ങള്‍ക്കായി സഹായങ്ങള്‍ ചെയ്യും. ഗൃഹനിര്‍മാണത്തിന് തുടക്കം കുറിക്കാന്‍ അനുകൂല സമയമാണിത്. അയല്‍പ്പക്കക്കാരുമായി നല്ല നിലയില്‍ കഴിയും.പ്രതിസന്ധികളില്‍ നിന്നും കരകയറും. വര്‍ഷാരംഭത്തില്‍ പുതിയ പദ്ധതികള്‍ക്കു രൂപം നല്‍കും.
ചിത്തിര നക്ഷത്രത്തിന്റെ ആദ്യഅരഭാഗം, ചോതി, വിശാഖം നക്ഷത്രത്തിന്റെ ആദ്യമുക്കാല്‍ഭാഗമടങ്ങിയ തുലാം രാശി.
തുലാക്കൂറുകാർക്ക് ധനുമാസം സാമ്പത്തികനേട്ടത്തിന്റെ കാലമാണ്. സ്ഥാനപ്രാപ്തിക്കും ശത്രുജയത്തിനും യോഗം കാണുന്നുണ്ട്.സ്വപ്നത്തില്‍ കാണുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നതില്‍ ആശ്ചര്യമനുഭവപ്പെടും. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കും. എന്നാല്‍, ആരോഗ്യപരമായി ശ്രദ്ധിക്കേണ്ടകാലമാണിത്. വാത ദോഷങ്ങളെ കൊണ്ട് ദുരിത ഫലം ഉണ്ടാകും. പങ്കാളിയുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.സമൂഹത്തില്‍ ഉന്നത സ്ഥാനം ലഭിക്കും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ യോഗം. കുടുംബ ക്ഷേത്രത്തില്‍ ഉത്സവങ്ങള്‍ക്ക് നേതൃത്വം വഹിക്കും.
വിശാഖത്തിന്റെ അവസാന കാല്‍ഭാഗം അനിഴം, തൃക്കേട്ട നക്ഷത്രമടങ്ങിയ വൃശ്ചികം രാശി.
വൃശ്ചികക്കൂറുകാർക്ക് ധനുമാസം ആരോഗ്യപരമായി ശ്രദ്ധിക്കേണ്ടകാലമാണ്. ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങളില്‍ നേരിയ പുരോഗതിയുണ്ടാകും. ഈശ്വര പ്രാര്‍ഥനയാല്‍ തടസങ്ങളെല്ലാം മാറും. അന്യരില്‍ നിന്നും ചതി പറ്റാന്‍ ഇടയുള്ളതിനാല്‍ കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സന്താനങ്ങളുടെ കാര്യത്തില്‍ ഉത്കണ്ഠയുണ്ടാകും.
മൂലം, പൂരാടം, ഉത്രാടം നക്ഷത്രത്തിന്റെ ആദ്യകാല്‍ഭാഗമടങ്ങിയ ധനു രാശി.
ധനുക്കൂറുകാർക്ക് ധനുമാസം സാമ്പത്തിക നേട്ടത്തിന്റെ കാലമാണ്. തര്‍ക്കങ്ങളിലും കേസുകളിലും ജയസാധ്യതകാണുന്നുണ്ട്. സഹപ്രവര്‍ത്തകരുടെ സഹകരണം മൂലം കൂടുതല്‍ നേട്ടങ്ങളുണ്ടാകും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയം. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വർദ്ധിക്കും. പുണ്യ ക്ഷേത്രങ്ങളോ, പുണ്യ സ്ഥലങ്ങളോ സന്ദര്‍ശിക്കാന്‍ യോഗം ഉണ്ട്. നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിക്കും, സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ ആശാവഹമായ പുരോഗതിയുണ്ടാകും. പിതൃസ്ഥാനീയര്‍ക്ക് ദുരിതമുണ്ടാകാന്‍ യോഗമുണ്ട്.
ഉത്രാടത്തിന്റെ അവസാന മുക്കാല്‍ഭാഗം തിരുവോണം, അവിട്ടം നക്ഷത്രത്തിന്റെ ആദ്യഅരഭാഗമടങ്ങിയ മകരം രാശി.
മകരക്കൂറുകാർക്ക് അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട് .കിട്ടാക്കടം തിരികെ കിട്ടാന്‍ യോഗമുണ്ട്. വാഹനങ്ങള്‍ വാങ്ങുന്നതിന് യോഗമുണ്ട്.സഹപ്രവര്‍ത്തകരുമായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും. അന്യദേശത്തുള്ളവര്‍ നാട്ടിലേക്ക് തിരിച്ചു വരാന്‍ തീരുമാനക്കും. ഉന്നത സ്ഥാനീയരുമായി ആശയങ്ങള്‍ പങ്കിടും. എല്ലാ കാര്യങ്ങളും നയപരമായി ഇടപെടും. നാല്‍ക്കാലികളില്‍ നിന്നും ലാഭമുണ്ടാകും.
അവിട്ടം നക്ഷത്രത്തിന്റെ ആദ്യത്തെ അരഭാഗം, ചതയം, പുരുരുട്ടാതിയുടെ ആദ്യത്തെ മുക്കാല്‍ഭാഗമടങ്ങിയ കുംഭം രാശി.
കുംഭക്കൂറുകാർക്ക് ധനുമാസം ഐശ്വര്യവര്‍ധനവിന്റെയും സമൃദ്ധിയുടെയും കാലമാണ്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായകാലമാണ്. സാമ്പത്തികമായി നേട്ടമുണ്ടാകും. പുതിയ സൗഹൃദ ബന്ധങ്ങള്‍ ആരംഭിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം. ചില സമയങ്ങളില്‍ വിചാരിച്ച കാര്യങ്ങളില്‍ തടസമനുഭവപ്പെടും.
പുരുരുട്ടാതി അവസാനത്തെ മുക്കാല്‍ഭാഗം, ഉത്രട്ടാതി, രേവതിയടങ്ങിയ മീനം രാശി.
മീനക്കൂറുകാർക്ക് ധനുമാസം സര്‍വ്വകാര്യത്തിലും വിജയമുണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കാന്‍ യോഗമുണ്ട്. തൊഴില്‍, സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ച. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ശത്രുനാശത്തിനു യോഗം കാണുന്നുണ്ട്.ഈശ്വര പ്രാര്‍ഥനയാല്‍ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുനും യോഗമുണ്ട്.നിർബന്ധബുദ്ധി ഉപേക്ഷിക്കണം.കേള്‍ക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് അറിഞ്ഞ ശേഷം മാത്രമേ പ്രതികരിക്കാവൂ.