Top Stories
പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല:സുപ്രീം കോടതി
ഡൽഹി :പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള കേസ് സുപ്രീം കോടതി ജനുവരി 22 ലേക്ക് മാറ്റിവച്ചു. ഭേദഗതിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.ജനുവരി രണ്ടാം വാരത്തിനകം മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.സർക്കാരിന്റെ മറുപടി വന്നശേഷം നിയമ സാധുത പരിശോധിക്കുമെന്നും ചിഫ് ജസ്റ്റിസിന്റെ ബഞ്ച് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.