Top Stories
4 മണിക്കൂറിൽ തലസ്ഥാനത്തു നിന്നും കാസറഗോഡ് എത്താം, സെമി ഹൈസ്പീഡ് ട്രെയിന് അനുമതി
തിരുവനന്തപുരം: 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്നും കാസർകോട്ട് എത്താനാകുന്ന സെമി- ഹൈസ്പീഡ് റെയിലിന് റെയിൽവെ മന്ത്രാലയം തത്വത്തിൽ അനുമതി നൽകി. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഇതിനായുള്ള സ്ഥലം ഏറ്റെടുപ്പിനായ് 11 ജില്ലകളിൽ ഹെലികോപ്ടർ ഉപയോഗിച്ചുള്ള ആകാശ സർവേ തിങ്കളാഴ്ച തുടങ്ങും. ഒരാഴ്ചയ്ക്കകം സർവേ പൂർത്തിയാക്കി ജനുവരിയിൽ വിശദ പദ്ധതിരേഖ കേന്ദ്രത്തിന് സമർപ്പിക്കും. 180- 200 കി.മീറ്റർ ആണ് ട്രെയിന് പ്രതീക്ഷിക്കുന്ന വേഗത. 10 സ്റ്റേഷനുകൾ ഉണ്ടാകും.2024 ൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
നിലവിൽ 13 മണിക്കൂറിൽ അധികമാണ് തിരുവനന്തപുരത്തുനിന്നും കാസറഗോഡ് എത്താനുള്ള യാത്രാ സമയം.പദ്ധതി പൂർത്തിയാകുമ്പോൾ ഏകദേശം 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്നും കാസറഗോഡ് എത്താം.1226.45 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.പദ്ധതി പൂർത്തിയായാൽ ഒന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്നും എറണാകുളത്തും, ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് തൃശ്ശൂരും എത്താം.