Top Stories
പൗരത്വ ഭേദഗതി നിയമം ഇന്ന് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: പൗരത്വഭേദഗതിനിയമം ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.അറുപതോളം ഹർജികളാണ് ചിഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂനംഗ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക.
രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാർട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവർത്തകരുമെല്ലാം ഹർജി നൽകിയിട്ടുണ്ട്. ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാകും വാദങ്ങൾ നയിക്കുക. നിയമം ഭരണഘടനാവിരുദ്ധമാണെന്നും അടിയന്തരമായി സ്റ്റേചെയ്യണമെന്നും വാദമുന്നയിക്കും.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ജയ്റാം രമേഷ്, രമേശ് ചെന്നിത്തല, ടി.എൻ. പ്രതാപൻ, ഡി.വൈ.എഫ്.ഐ., ലോക് താന്ത്രിക് യുവജനതാദൾ, എസ്.ഡി.പി.ഐ., ഡി.എം.കെ., അസദുദ്ദീൻ ഒവൈസി , തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം, പ്രൊഫ. മനോജ് കുമാർ ഝാ (ആർ.ജെ.ഡി.), മഹുവ മോയിത്ര (തൃണമൂൽ കോൺഗ്രസ്), അസം സ്റ്റുഡന്റ്സ് യൂണിയൻ, അസം ഗണപരിഷത്, അസം അഭിഭാഷക അസോസിയേഷൻ, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി, ജമിയത് ഉലമ ഇ ഹിന്ദ് , മുസ്ലിം അഡ്വക്കറ്റ്സ് അസോസിയേഷൻ തുടങ്ങിയ അറുപതോളം വ്യക്തികളും സംഘടനകളുമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.