News
വിദ്യാർഥിയെ വാഴകൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം ഏരൂരിൽ പത്താംക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ വാഴകൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി.ഏരൂർ വിഷ്ണുഭവനിൽ ജിഷ്ണു ബാബുവിനെയാണ് വാഴ കയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏരൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ജിഷ്ണു ബാബു. വീടിനടുത്തെ വയലിലെ വാഴകയ്യിലാണ് കുട്ടി തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വീടിന് സമീപത്തെ പറമ്പിൽ വെച്ച് ജിഷ്ണു പുക വലിച്ചത് അയൽവാസി കണ്ടിരുന്നു. വീട്ടിൽ അറിഞ്ഞാൽ ഉണ്ടാകുന്ന പ്രശനങ്ങളെ ഭയന്ന് ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.