ബജറ്റ് 2020
ന്യൂഡൽഹി: പ്രത്യാശയുടേയും കരുതലിന്റെയും ബജറ്റായിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നിർമ്മലാസീതാരാമൻ അവതരിപ്പിച്ചു തുടങ്ങിയത്. സാമ്പത്തിക നേട്ടം, കരുതൽ, ഉന്നമനത്തിലുള്ള ലക്ഷ്യം ഇതിനായിരിക്കും ബജറ്റിൽ ഊന്നൽ എന്നും ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടിയോടെ കുടുംബ ബജറ്റിൽ നാല് ശതമാനം കുറവ് വന്നു. ഒരു ലക്ഷം കോടിയുടെ ഇളവുകൾ നൽകാനായി. ബാങ്കുകളുടെ കിട്ടാക്കടം കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു.
കാർഷിക മേഖല
വിദ്യാഭ്യാസമേഖലയ്ക്ക് 99,300 കോടി രൂപ അനുവദിച്ചു.
ദേശീയ പൊലീസ്, ഫൊറൻസിക് സയൻസ് സർവകലാശാലകൾ സ്ഥാപിക്കും.
ഓൺലൈൻ ഡിഗ്രി കോഴ്സുകൾ തുടങ്ങും.
ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ വിദേശ നിക്ഷേപവും വിദേശ വായ്പയും അനുവദിക്കും.
നൈപുണ്യവികസനത്തിന് 3,000 കോടി രൂപയും ബജറ്റിൽ വകയിരുത്തി.
വ്യവസായ മേഖല
വ്യവസായ മേഖലയുടെ മേഖലയുടെ വികസനത്തിനായി വകയിരുത്തിയത് 27300 കോടി.
നാഷണല്‍ ടെക്സ്റ്റൈല്‍സ് മിഷന് 1480 കോടിയും വകയിരുത്തി
രാജ്യത്ത് അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ സ്ഥാപിക്കും.
മൊബൈൽ ഫോണുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നിർമ്മാണശൃഖല രാജ്യത്ത് വിപുലമാക്കും.
സംരംഭകർക്ക് സുഗമമായ നിക്ഷേപത്തിന് ഇൻവെസ്റ്റ്മെന്റ് ക്ലിയറൻസ് സെൽ.
വികസനം
അടിസ്ഥാന സൗകര്യ വികസനത്തിനായി 103 ലക്ഷം കോടി
ഗതാഗത സൗകര്യവികസനത്തിന് 1.73 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി.
ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേ 2023 -ൽ പൂർത്തിയാകും.
ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് ഹൈവേ നിർമ്മാണം ഉടൻ തുടങ്ങും.
സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിച്ച് കൂടുതൽ പിപിപി ട്രെയിനുകൾ നിലവിൽ വരും.
ഊർജ്ജ മേഖല
ഊർജ്ജമേഖലയ്ക്ക് ബജറ്റിൽ 22,000 കോടി രൂപ വിഹിതം.
വൈദ്യുതിവിതരണ കമ്പനികൾ അടുത്ത മൂന്നുവർഷത്തിനകം പ്രീപെയ്ഡ് മീറ്ററുകളിലേക്ക് മാറണമെന്ന് ധനമന്ത്രി.
ഉപഭോക്താക്കൾക്ക് സ്വയം കമ്പനികളെ തിരഞ്ഞെടുക്കാം.
ജന ക്ഷേമം
വനിതാ കേന്ദ്രീകൃത പദ്ധതികൾക്ക് 28,600 കോടി രൂപ.
കുട്ടികളുടെ പോഷകാഹാര പദ്ധതിക്ക് 3,56,000 കോടി രൂപയും വകയിരുത്തി.
പട്ടികജാതി ക്ഷേമത്തിന് 85000 കോടിയും പട്ടിക വര്‍ഗ്ഗക്ഷേമത്തിന് 537000 കോടി രൂപയും അനുവദിച്ചു.
മുതിർന്ന പൗരന്മാർക്ക് 9,500 കോടി രൂപ ബജറ്റിൽ വകയിരുത്തി.
വനിതകള്‍ക്ക് പ്രത്യേക പദ്ധതികള്‍ക്കായി 28,600 കോടി നീക്കിവെച്ചു.