Top Stories
ചാരപ്രവർത്തനം നടത്തിയതിന് ഏഴ് നാവിക ഉദ്യോഗസ്ഥര്‍ പിടിയില്‍
ന്യൂഡല്‍ഹി: ചാരപ്രവർത്തനം നടത്തിയതിന് ഏഴ് നാവിക ഉദ്യോഗസ്ഥര്‍ അടക്കം എട്ട് പേര്‍ പിടിയില്‍. പാകിസ്ഥാന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് നാവികരടക്കമുള്ളവർ പിടിയിലായത്.
ഓപ്പറേഷന്‍ ഡോള്‍പിന്‍ നോസ് എന്ന പേരില്‍ നേവി ഇന്റലിജന്‍സ്, എൻ ഐ എ എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴ് നാവിക ഉദ്യോഗസ്ഥര്‍ പാകിസ്ഥാന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു എന്ന വിവരം ഒരു മാസം മുന്‍പാണ് ഐഎന്‍എയ്ക്ക് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.