Top Stories
പൊതുമുതൽ നശിപ്പിച്ചവരുടെ ആസ്തികൾ കണ്ടുകെട്ടിത്തുടങ്ങി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ പൊതുമുതൽ നശിപ്പിച്ചവരുടെ ആസ്തികൾ ഉത്തർപ്രദേശ് സർക്കാർ കണ്ടുകെട്ടിത്തുടങ്ങി. പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നടപടി.
മുസഫർ നഗറിലെ പ്രതിഷേധക്കാരുടെ 50 കടകൾ ജില്ലാ ഭരണകൂടം സീൽ ചെയ്തു. മറ്റ് ജില്ലാഭരണകൂടങ്ങളും വസ്തുവകകൾ കണ്ടുകെട്ടൽ നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുമ്പ് പറഞ്ഞിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.