News
തോമസ് ചാണ്ടിയുടെ മൃതദേഹം ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും
ആലപ്പുഴ: മുൻ മന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്‍റ് പോൾസ് മർത്തോമ്മ പളളി സെമിത്തേരിയിലാണ് സംസ്കാരം.
പിണറായി മന്ത്രിസഭയിൽ ഏഴ് മാസക്കാലം ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.ശേഷം എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായി.അർബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയിലാണ് അന്തരിച്ചത്.