യെദ്യൂരപ്പയ്ക്ക് നേരെ ഡിവൈഎഫ്‌ഐ, യുത്ത് കോൺഗ്രസ് പ്രതിഷേധം
കണ്ണൂര്‍: കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ്.യെദ്യൂരപ്പയ്ക്ക് നേരെ ഡിവൈഎഫ്‌ഐ, യുത്ത് കോൺഗ്രസ് പ്രതിഷേധം.കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യെദ്യൂരപ്പയ്‌ക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പഴയങ്ങാടിയിലും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടികാണിച്ചു.
യെദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെയായിരുന്നു ഡി വൈ എഫ് ഐ, യുത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനായി ഇന്നലെയാണ് കര്‍ണ്ണാടക മുഖ്യമന്ത്രി കേരളത്തിലെത്തിയത്.