News
കൊല്ലത്ത് സദാചാര ഗുണ്ടായിസം,ദമ്പതികൾക്കും വികലാംഗനായ യുവാവിനും ഉൾപ്പെടെ മർദ്ദനം
കൊല്ലം: കൊല്ലത്ത് ദമ്പതികൾക്ക് നേരെ സദാചാര ആക്രമണം. കാറിൽ യാത്ര ചെയ്ത ദമ്പതികളെ കാവനാട് വച്ച് അഞ്ചംഗ സംഘം ആക്രമിച്ചു. സംഭവത്തിൽ ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണൻ, കാവനാട് സ്വദേശി വിജയലാൽ എന്നിവർ അറസ്റ്റിലായി.രണ്ടുപേർ ഓടി രക്ഷപെട്ടു
ഇന്നലെ രാത്രി 10 മണിയോടെ കൊല്ലം കുണ്ടറ സ്വദേശികളായ ദമ്പതികൾ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. യാത്രാമധ്യേ കാവാനാട്ടുവെച്ച് ദമ്പതികളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിന് തകരാറുണ്ടായി. ഇതേ തുടർന്ന് തകരാർ പരിശോധിക്കുകയായിരുന്നു യുവാവ്. ഇതിനിടയിലാണ് അവിടെത്തിയ അഞ്ചംഗ സംഘം ഗുണ്ടായിസം കാണിക്കുകയും അത് ചോദ്യം ചെയ്ത ദമ്പദികളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യ്തത്.
കാറിലുണ്ടായിരുന്ന അരയ്ക്ക് താഴെ സ്വാധീനമില്ലാത്ത ഇവരുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേരെയും സംഘം മർദ്ദിച്ചു.
സംഭവ സ്ഥലത്ത് എത്തിയ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേർ സ്ഥലത്ത് നിന്ന് രക്ഷപെട്ടിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശക്തികുളങ്ങര പോലീസ്.