Politics

ഗവർണർ അനാവശ്യമായി കൊട്ടാനുള്ള ചെണ്ടയല്ല:കെ സുരേന്ദ്രൻ

കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് അഭിവാദ്യമർപ്പിച്ചും, ഭരണ പ്രതിപക്ഷങ്ങളെ വിമർശിച്ചും ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്‌.കാലാകാലങ്ങളായി കേരളം ഭരിക്കുന്നവർ ചെയ്തുകൂട്ടികൊണ്ടിരിക്കുന്ന  ഭരണഘടനാവിരുദ്ധമായ നടപടികൾക്ക് ഗവർണർ വിലങ്ങുതടിയാകുന്നതിനാലാണ് ഇരു കൂട്ടരും ഗവർണറെ വിമർശിക്കുന്നതെന്ന് സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിൽ ആരോപിക്കുന്നു.സർവകലാശാല അഴിമതിയും,ഓഡിറ്റ് നടത്താതെ ഖജനാവ് കൊള്ളയടിക്കുന്ന പല കേസുകളിലും ഗവർണർ ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിനാൽ ഒരു മുഴം മുന്നേയുള്ള ഏറാണ് ഗവർണർക്കു നേരെയുള്ള വിമർശനമെന്നും സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.അനാവശ്യമായി കൊട്ടാനുള്ള ചെണ്ടയല്ല ഗവർണ്ണറെന്നും സുരേന്ദ്രൻ ഓർമിപ്പിക്കുന്നു.ഗവർണർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
 
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം  
കഴിഞ്ഞ കുറച്ചു ദിവസമായി ബഹുമാന്യനായ കേരളാ ഗവർണ്ണർക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കന്മാരും വലിയ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണല്ലോ. പാർലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത മഹാ അപരാധമായി വ്യാഖ്യാനിക്കുന്നത്. ഇത്രയും കാലം നിങ്ങൾ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഒരു ഗവർണ്ണറയേ നിങ്ങൾ കണ്ടിട്ടുള്ളൂ. ഇപ്പോൾ സർവ്വകലാശാലകളിലെ മാർക്കു തട്ടിപ്പും അഴിമതിയും ഗവർണ്ണർ അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ട്. പിന്നെ ഓഡിറ്റ്‌ നടത്താതെ സർക്കാർ ഖജനാവ്‌ കൊള്ളയടിക്കുന്ന പല കേസ്സുകളിലും അദ്ദേഹം ഭരണഘടനാ ബാധ്യത നിറവേറ്റുന്നുണ്ട്. ഈ ഗവർണ്ണർ തുടരുന്നത് കാലാകാലങ്ങളായി തുടരുന്ന പല ഭരണഘടനാ വിരുദ്ധ നടപടികൾക്കും പകൽകൊള്ളകൾക്കും വിലങ്ങുതടിയാവുമെന്ന് മനസ്സിലാക്കിയുള്ള ഒരു മുഴം മുമ്പേയുള്ള ഏറാണിത്. സി. പി. എമ്മിനോടും കോൺഗ്രസ്സിനോടും ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് അനാവശ്യമായി കേറി കൊട്ടാനുള്ള ചെണ്ടയല്ല സംസ്ഥാന ഗവർണ്ണർ. കണ്ണും കാതും കൂർപ്പിച്ചു വെച്ച് ഭരണഘടനാ ബാധ്യത നിറവേറ്റുന്ന കേരളാ ഗവർണ്ണർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button