News

അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ

പുനലൂർ : വൃദ്ധയായ അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ.പുനലൂർ തലയംകുളം സ്വദേശി അയ്യപ്പനെയാണ്(35) പുനലൂർ പോലീസ് അറസ്റ്റ് ചെയ്യ്തത്.മർദ്ദനത്തിൽ പരിക്കേറ്റ അമ്മയെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരന്തരമായി സ്വന്തം മാതാവിനെ മർദ്ദിച്ചുകൊണ്ടിരുന്ന അയ്യപ്പനെ, നാട്ടുകാർ അറിയിച്ചത് പ്രകാരമാണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്യ്തത്. മുതിർന്ന പൗര ആയ മാതാവിനെ സംരക്ഷിക്കാൻ കഴിയാത്ത ദേഷ്യത്തിലാണ് മകൻ മാതാവിനെ മർദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്.പുനലൂർ എസ് ഐ രാജീവ്,സജീബ് ഖാൻ,എ എസ് ഐ ശ്രീലാൽ,സിപിഒ ഷമീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button