Top Stories
മിലിട്ടറി എൻജിനിയറിങ് കോളേജിൽ അപകടം മലയാളി അടക്കം രണ്ട് സൈനികർ മരിച്ചു
പൂനെ: പുനെയിലെ മിലിട്ടറി എൻജിനിയറിങ് കോളേജിൽ ഉണ്ടായ അപകടത്തിൽ മലയാളി അടക്കം രണ്ട് സൈനികർ മരിച്ചു. പാലക്കാട് കുത്തനൂർ സ്വദേശി ലാൻസ് ഹവിൽദാർ പി.കെ സജീവൻ, ലാൻസ് നായിക് ബി.കെ വാഗ്മൊറെ എന്നിവരാണ് മരിച്ചത്.അഞ്ചുപേർക്ക് പരിക്കേറ്റു.
പരിശീലനത്തിന്റെ ഭാഗമായി ബെയ്‌ലി പാലം നിർമ്മിക്കവെയാണ് അപകടമുണ്ടായത്.അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ച് സൈനികര്‍ മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലാണ്.ഏഴ് സൈനികർ തകർന്ന പാലത്തിനടിയിൽ കുടുങ്ങി. പരിക്കേറ്റവരെ ഉടൻ സൈനിക ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.ബെയ്‌ലി പാലം നിര്‍മിക്കുന്നതിനിടെ ഒരു ഭാഗം തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖാപിച്ചു.