News
വലയ സൂര്യഗ്രഹണം തുടങ്ങി
തിരുവനന്തപുരം : അപൂർവ്വമായ വലയ സൂര്യഗ്രഹണം തുടങ്ങി. വടക്കൻ കേരളത്തിൽ പൂർണ്ണ വലയ ഗ്രഹണവും മറ്റിടങ്ങളിൽ ഭാഗിക ഗ്രഹണവും ദൃശ്യമാവും. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വരുമ്പോൾ വലയം പോലെ സൂര്യൻ ദൃശ്യമാകുന്നതാണ് വലയ സൂര്യഗ്രഹണം. നഗ്നനേത്രങ്ങൾ കൊണ്ടോ എക്സ്റേ ഫിലിം പോലുള്ള സാധനങ്ങൾ കൊണ്ടോ ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പുണ്ട്.
ഈ നൂറ്റാണ്ടിലെ തന്നെ രണ്ടാമത്തെ വലയ സൂര്യ ഗ്രഹണമാണ് കേരളത്തിൽ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. രാവിലെ 8.05 ന് തുടങ്ങിയ ഗ്രഹണം 11.10 മണിവരെ തുടരും. 9.30 നാണ് ഗ്രഹണം പാരമ്യത്തിലെത്തുക. ആ സമയം സൂര്യൻ 90 ശതമാനത്തോളം മറയ്ക്കപ്പെടും.കാസർകോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ 2.45 മിനുട്ട് സമയത്തേക്ക് വലയ ഗ്രഹണം കാണാം. മറ്റു ജില്ലകളിൽ ഭാഗിക ഗ്രഹണവും കാണാം. സോളാർ ഫിൽറ്ററുകൾ, സോളാർ കണ്ണടകൾ, പിൻഹോൾ കാമറ എന്നിവ ഉപയോഗിച്ച് ഗ്രഹണം കാണാം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, കോട്ടയം ദേവമാതാ കോളേജ് ഗ്രൗണ്ട്, ചാലക്കുടി പനമ്പള്ളി മെമ്മോറിയൽ കോളേജ് ഗ്രൗണ്ട് , നാദാപുരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവടങ്ങളിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഗ്രഹണം കാണാൻ സൗകര്യം ഒരുക്കും.