Top Stories
100 യാത്രികരുമായി പറന്ന വിമാനം തകർന്നുവീണു
100 യാത്രികരുമായി പറന്ന വിമാനം തകർന്നുവീണു.വെള്ളിയാഴ്ച രാവിലെ പ്രാദേശികസമയം 7.22ഓടെയായിരുന്നു സംഭവം.കസാഖിസ്താനിലാണ് വിമാനം തകര്‍ന്നു വീണത്. ബെക് എയറിന്റെ വിമാനമാണ് അല്‍മാട്ടി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീണത്.
അപകടത്തില്‍ ഒൻപതു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.ഏതാനും പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലേയ്ക്ക് നീക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കസാഖിസ്താനിലെ വലിയ നഗരമായ അല്‍മാറ്റിയില്‍ നിന്ന് തലസ്ഥാനമായ നുര്‍-സുല്‍ത്താനിലേക്ക് യാത്ര തിരിച്ച വിമാനമാണ് തകര്‍ന്ന് വീണത്. 95 യാത്രികരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.