News

ബിന്ദു അമ്മിണിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്താനെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി അടക്കം നൂറോളംപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു . യു പി ഭവനു മുന്നിൽ പ്രതിഷേധം നടത്താൻ എത്തിയ വിദ്യാർത്ഥികൾക്കും ഭീം ആർമി പ്രവർത്തകർക്കൊപ്പമായിരുന്നു ബിന്ദു അമ്മിണിയും എത്തിയത്. തുടർന്നാണ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത്.

പൗരത്വഭേദതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഉത്തർപ്രദേശിൽ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുപി ഭവന് മുന്നിൽ പ്രതിഷേധം നടന്നത്. വിദ്യാർഥികളടക്കമുള്ള നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കനത്ത പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയിലുടനീളം കനത്ത സുരക്ഷ ഏർപ്പാടുക്കുകയും വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ജാമിയ സർവകലാശാലയിലെ വിവിധ വിദ്യാർഥി സംഘടനകളുടെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലും ഇന്ന് യുപി ഭവന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.നിരോധനാജ്ഞ ലംഘിച്ച് ഡൽഹി ജമാ മസ്ജിദിന് പുറത്തും ഇന്ന് പ്രതിഷേധം അരങ്ങേറിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button