Top Stories
ജന്മദിനത്തിൽ പ്രതിപക്ഷ ഐക്യത്തോടെ മോദിയെ നേരിടാൻ തീരുമാനിച്ച് കോൺഗ്രസ്
ഡൽഹി: കോൺഗ്രസിന്‍റെ 135-ാമത് സ്ഥാപകദിനത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങി കോൺഗ്രസ്.പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നയിക്കാൻ പ്രതിപക്ഷത്തെ എല്ലാ കക്ഷികളെയും ഒപ്പം നിർത്തണമെന്ന നിലപാടിലാണ് ഹൈക്കമാന്റ്.
മോദി ആവർത്തിച്ചാവർത്തിച്ച് കള്ളം പറയുകയാണെന്ന് രാഹുൽഗാന്ധി.
ഈ രാജ്യത്ത് തടങ്കൽപ്പാളയങ്ങളില്ലെന്ന് ആവർത്തിച്ചാവർത്തിച്ച് പറയുകയാണ് മോദി.അത് സത്യമാണോ?
രാജ്യത്ത് തടങ്കൽപ്പാളയങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വീണ്ടും പച്ചക്കള്ളം പറയുന്നതെന്തിനെണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചോദിച്ചു.
രാജ്യത്തെ ഓരോ പാവപ്പെട്ടവനോടും ഈ സർക്കാർ ചോദിക്കുകയാണ്, നിങ്ങളുടെ പൗരത്വം നിങ്ങൾ തന്നെ തെളിയിക്കണമെന്ന്. അതേസമയം, അവരുടെ ജീവിത നിലവാരം ഉയർത്താനുള്ള എന്തെങ്കിലും ഈ സർക്കാർ ചെയ്യുന്നുണ്ടോ? അതൊട്ടില്ല അതൊട്ടില്ല താനും. ഈ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവൻ ഇവിടത്തെ എണ്ണം പറഞ്ഞ ധനികരുടെ പോക്കറ്റിലേക്ക് കൊടുക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് സ്ഥാപകദിന പ്രസംഗത്തിൽ രാഹുൽഗാന്ധി ആരോപിച്ചു.