Top Stories
ഗവർണ്ണർക്കെതിരെ പ്രതിഷേധം;പ്രോട്ടോകോൾ ലംഘനം ഉണ്ടായി എന്ന് കണ്ണൂർ വി സി
തിരുവനന്തപുരം : ചരിത്ര കോൺഗ്രസിൽ ഗവർണർ പങ്കെടുത്ത ഉൽഘാടനച്ചടങ്ങിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായി എന്ന് കണ്ണൂർ സർവകലാശാല വൈസ്ചാൻസിലർ. പ്രാസംഗികരുടെ പട്ടികയിലും, ഗവർണർക്കു നൽകിയ പട്ടികയിലും ഇർഫാൻ ഹബീബിന്റെ പേരുണ്ടായിരുന്നില്ലന്നും വൈസ് ചാൻസിലർ വ്യക്തമാക്കി.പരുപാടിയിൽ പലകാര്യങ്ങളും ശരിയായരീതിയിലല്ല നടന്നിരുന്നതെന്നും വി സി അഭിപ്രായപ്പെട്ടു.
ചരിത്ര കോൺഗ്രസിലെ ഗവർണർക്കെതിരെയുള്ള പ്രതിഷേധത്തിൽ കടുത്ത നടപടികളുമായി രാജ്ഭവൻ.സംഭവത്തെക്കുറിച്ച് ഡി ജി പി യിൽ നിന്നും ഇന്റലിജന്റ്‌സ് മേധാവിയിൽ നിന്നും ഗവർണർ റിപ്പോർട്ട് തേടി.സംഭവത്തിന്റെ വീഡിയോയും സ്റ്റീല്ലും അടക്കമുള്ള ദൃശ്യങ്ങൾ രാജ്ഭവൻ പരിശോധിച്ചിരുന്നു. ഇത് പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഗവർണർ ഡി ജി പി യോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്രത്തിന് നൽകാനും കേസെടുത്ത് മുന്നോട്ട് പോകാനാണ് ഗവർണറുടെ തീരുമാനം.സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള കടുത്ത പ്രതിഷേധമാണ് ചരിത്ര കോൺഗ്രസിൽ ഗവർണ്ണർക്കെതിരെ ഉണ്ടായതെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ.
ഗവർണറുടെ പരുപാടിയിൽ സുരക്ഷാവീഴ്ച ഉണ്ടായി എന്ന് ഇന്റലിജന്റ്‌സ് വിലയിരുത്തുന്നു.
ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണറുടെ വേദിയിൽ ഇർഫാൻ ഹബീബ് കയറുകയും, ഗവർണറുടെ അടുത്തെത്തി അസഭ്യം പറയുകയും ചെയ്യ്തു.കൂടാതെ ഗവർണറുടെ എഡിസി യെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ഗവർണർ പ്രതികരിച്ചിരുന്നു.