Top Stories

ഝാര്‍ഖണ്ഡില്‍ ഇന്ന് സത്യപ്രതിജ്ഞ

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് അധികാരമേൽക്കും.മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം 12 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.

രാഹുൽഗാന്ധി,ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ശരത്പവാര്‍ തുടങ്ങിയ പ്രധാനപ്പെട്ട നേതാക്കളെല്ലാവരും റാഞ്ചി മൊറാബാദ് മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.ആരൊക്കെ എത്തിച്ചേരും എന്ന കാര്യത്തില്‍ അന്തിമ വിവരം ജെഎംഎം പുറത്തുവിട്ടിട്ടില്ല.സോണിയാ ഗാന്ധിയടക്കമുള്ള രാജ്യത്തെ പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കളെ സത്യപ്രതി‍‍‍‍‍‍‍ജ്‍ഞാ ചടങ്ങിലേക്ക് ഹേമന്ത് സോറന്‍ ക്ഷണിച്ചിട്ടുണ്ട്.

ജെഎംഎമ്മിന് മുപ്പതും കോണ്‍ഗ്രസ്സിന് 16 ഉം അടക്കം 47 സീറ്റുകളാണ് മഹാസഖ്യത്തിന് കിട്ടിയത്. മൂന്ന് സീറ്റുകള്‍ നേടിയ ജെവിഎം മഹാസഖ്യത്തിന് പിന്തുണ നല്‍കിയതോടെ സര്‍ക്കാരിന് 50 അംഗങ്ങളുടെ പിന്തുണയുണ്ട്.ജെഎംഎമ്മിന് മുഖ്യമന്ത്രി കൂടാത അഞ്ചുമന്ത്രിമാരുണ്ടാകും.
കോണ്‍ഗ്രസ്സിന് അഞ്ചുമന്ത്രിമാരും സ്പീക്കറും, ഉപമുഖ്യമന്ത്രി പദവും കിട്ടിയേക്കും. ഒരു സീറ്റ് നേടിയ ആര്‍ജെഡിക്കും മന്ത്രിസ്ഥാനം നൽകും.

ബിജെപിയുടെ കയ്യില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ച മഹാസഖ്യ സര്‍ക്കാർ ബിജെപി ക്കെതിരെ ഒരുമിച്ചു നിൽക്കുന്ന പ്രതിപക്ഷ സഖ്യത്തിന് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപി ക്ക് തിരിച്ചടി നൽകാൻ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ്
ഝാര്‍ഖണ്ഡിലെ വിജയം.

മുഖ്യമന്ത്രി രഘുബര്‍ ദാസ് അടക്കമുള്ള പ്രമുഖരായ നിരവധി ബിജെപി
നേതാക്കളെല്ലാം ഇത്തവണ
ജാര്‍ഖണ്ഡില്‍ പരാജയം നേരിട്ടിരുന്നു.
2014 ല്‍ 37 സീറ്റുകള്‍ നേടിയ ബിജെപിക്ക്
25 സീറ്റുകളാണ് കിട്ടിയത്.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button