News
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ ആളെ അറസ്റ്റ് ചെയ്തു
അഞ്ചൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ ആളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തടിക്കാട് കടമാൻകുഴി പുത്തൻവീട്ടിൽ നിസാം (38) ആണ് അറസ്റ്റിലായത്. ഏതാനും മാസം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷാകർത്താക്കൾ പരാതി നൽകിയിരുന്നു.
കർണ്ണാടകത്തിലെ കുറ്റാ, വീരാറ്റുപേട്ട, വയനാട്ടിലെ തോൽപ്പെട്ടി എന്നിവിടങ്ങളിലായി മാറി മാറി താമസിച്ചു വരികയായിരുന്നു ഇവർ.വയനാട്ടിലെ തോൽപ്പെട്ടിയിൽ ഇവർ താമസിച്ചു വരുന്നതാതി കൊല്ലം റൂറൽ എസ്.പി ഹരി ശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്.
പുനലൂർ ഡി.വൈ.എസ്.പി അനിൽദാസ് അഞ്ചൽ സി.ഐ എസ്.എൽ സുധീർ,എ.എസ്.ഐ പ്രേംലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ്, ഷൈലാബീവി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.