News
പൗരത്വനിയമം;യു.പി യിൽ നടന്ന കലാപങ്ങളിൽ കേരളത്തിൽനിന്നുള്ളവർക്കും പങ്ക്
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തർപ്രദേശിൽ നടന്ന അക്രമസംഭവങ്ങളിൽ കേരളത്തിൽനിന്നുള്ളവർക്കും പങ്കുണ്ടെന്ന് യു.പി. പോലീസ്. കാൻപുരിൽ നടന്ന കലാപങ്ങൾ ആസൂത്രിതമായിരുന്നുവെന്നും കലാപം നടത്തിയവരിൽ കേരളത്തിൽനിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടന്നാണ് യു.പി. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്.കലാപകാരികളെ കണ്ടെത്താൻ കേരളത്തിലടക്കം ലുക്ക് ഔട്ട് നോട്ടീസ് പതിക്കുമെന്നും യു.പി. പോലീസ് അറിയിച്ചു.
യു.പി യിൽ വ്യാപകമായി നടന്ന കലാപങ്ങളിൽ ഉത്തർപ്രദേശിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അക്രമസംഭവങ്ങളിൽ കേരളത്തിൽനിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരുടെ പോസ്റ്ററുകൾ തയ്യാറാക്കുകയും ഈ പോസ്റ്ററുകൾ യു.പിയിലും ഡൽഹിയിലും കേരളത്തിലും പതിക്കുകയും ചെയ്യും.