Top Stories
സംസ്ഥാനത്ത് അടിയന്തിര നിയമസഭാ സമ്മേളനം
തിരുവനന്തപുരം: പുതുവർഷത്തിന് മുമ്പ് അടിയന്തരമായി നിയമസഭ സമ്മേളനം വിളിച്ചുചേർക്കും.പട്ടിക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട നിയമ നിർമാണമാണ് അടിയന്തര സഭാസമ്മേളനത്തിന്റെ ലക്ഷ്യം. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് മൂന്ന് മണിക്ക് മന്ത്രിസഭാ യോഗം ചേരും.
പട്ടികജാതി-പട്ടികവർഗ സംവരണം പത്തുവർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതിന് സംസ്ഥാനങ്ങളുടെ അംഗീകാരം കൂടി ആവശ്യമാണ്. ഇക്കാര്യത്തിൽ ജനുവരി പത്തിന് മുമ്പ്തീ രുമാനമെടുക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.ഇതുപ്രകാരം പട്ടിക
വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട നിയമ നിർമാണം നടത്താനാണ് അടിയന്തര സഭാസമ്മേളനം വിളിച്ചുചേർക്കുന്നത്.