Top Stories
സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു;മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ
മണ്ണാർക്കാട്: സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ വളർത്താൻ ശ്രമിച്ച കുറ്റത്തിന് യുവാവ് അറസ്റ്റിൽ. എടത്തനാട്ടുകര വട്ടമണ്ണപുറം പിലായിത്തൊടി യാസർ അറാഫത്തിനെയാണ് (32) സർക്കിൾ ഇൻസ്പെക്ടർ എൻ.കെ. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് യാസർ അറാഫത്ത് അറസ്റ്റിലായത്. ഇയാൾ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തെറ്റായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശങ്ങളും, മതസ്പർദ്ധ ഉണ്ടാക്കുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്ന് മണ്ണാർക്കാട് പോലീസ് അറിയിച്ചു.
എസ്.ഐ. ജെ.പി. അരുൺകുമാർ, സി.പി.ഒ. മാരായ പ്രിൻസ്, ഷാഫി, സഹദ്, ജ്യോതി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.