Top Stories
പ്രധാനമന്ത്രിയുടെ വസതിയിൽ തീപിടുത്തം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ തീപിടിത്തം. ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലാണ് തീപിടിച്ചത്.
രാത്രി 7.25ഓടെയാണ് അഗ്നിബാധയുണ്ടായത്. ഒൻപത് അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.ചെറിയ തോതിലുള്ള തീപിടിത്തമാണ് സംഭവച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.