Top Stories
മഹാരാഷ്ട്ര സർക്കാരിൽ പിടിമുറുക്കി എൻസിപി;അജിത് പവാർ രണ്ടാമതും ഉപമുഖ്യമന്ത്രിയാകും
മുംബൈ : അജിത് പവാർ രണ്ടാമതും ഉപമുഖ്യമന്ത്രി ആകുന്നു.മഹാരാഷ്ട്രയിൽ എൻസിപി ശിവസേന മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നടക്കുന്നതിനിടെ എൻ സി പി യിൽ നിന്നും ബിജെപി യോടൊപ്പം ചേർന്ന് ഒരുതവണ ഉപ മുഖ്യമന്ത്രിയായതായിരുന്നു അജിത് പവാർ. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ആണ്
സത്യപ്രതിജ്ഞ ചെയ്തിരുന്നത്. എന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ ഇരുവരും രാജിവെച്ചു.
ബിജെപിയുമായുള്ള സഖ്യം പൊളിഞ്ഞതോടെ അജിത് പവാർ വീണ്ടും എന്‍സിപിയിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.
മഹാവിഘാസ് അഖാഡി സർക്കാരിന്‍റെ മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായാണ്അജിത് പവാർ ഉപ മുഖ്യമന്ത്രിയാകുന്നത്.ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് ലഭിക്കുക.ഇന്നാണ് മന്ത്രിസഭാ വിപുലീകരണം നടക്കുക.
കഴിഞ്ഞ ആഴ്ച ഉദ്ധവ് താക്കറെയും ശരദ് പവാറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായത്. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച് പാര്‍ട്ടി പിളര്‍ത്തി ബിജെപിയോടൊത്ത് സഖ്യമുണ്ടാക്കിയ അജിത് പവാറിനെ വീണ്ടും ഉപമുഖ്യമന്ത്രിയാക്കുന്നത്, പാർട്ടിയിൽ ഇപ്പോഴും അജിത് പവാറിന്
കരുത്തുണ്ടെന്നതിന്റെ തെളിവാണ്.അജിത് പവാർ നടത്തിയ രാഷ്‌ടീയ നാടകങ്ങൾക്ക് ശരദ് പവാറിന്റെ അനുവാദം ഉണ്ടായിരുന്നു എന്ന് മുൻപ് അജിത് പവാർ പറഞ്ഞത് ശരിയായിരുന്നു എന്ന വാദത്തിന് ശക്തി കൂടുകയാണ്.
ഉപമുഖ്യമന്ത്രി പദം കൂടാതെ ധനകാര്യ വകുപ്പും എൻ സി പി ക്ക് ലഭിക്കാനാണ് സാധ്യത. രണ്ട് സുപ്രധാന വകുപ്പുകൾ ലഭിക്കുന്നതോടെ മഹാവിഘാസ് അഖാഡി സർക്കാരിൽ കരുത്തു നേടുകയാണ് എൻസിപി.
മന്ത്രിസഭാ വിപുലീകരണത്തിൽ
കോൺഗ്രസിൽ നിന്നും 10 പേർ മന്ത്രിമാരായി സത്യപതിജ്ഞ ചെയ്യും.
മുൻ മുഖ്യമന്ത്രി അശോക് ചവാനും മന്ത്രിസഭയിലെത്തും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറി ഒരു മാസത്തിന് ശേഷമാണ് മന്ത്രിസഭ വികസനം നടക്കുന്നത്.ഉച്ചയ്ക്ക് ഒരു മണിക്ക് വിധാൻ ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.