News
പതിനഞ്ചുകാരനെ പീഡിപ്പിച്ചു;ഇരുപത്തൊന്നുകാരിക്കെതിരെ പോക്സോ ചുമത്തി
മൂന്നാര്‍: പതിനഞ്ചുകാരനെ പീഡിപ്പിച്ച പരാതിയിൽ യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. തമിഴ്നാട് സ്വദേശിനിയായ 21 കാരിക്കെതിരെയാണ് മൂന്നാര്‍ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തത്. തമിഴ്നാട് ലക്ഷി സ്വദേശിയാണ് 15 വയസ്സുകാരന്.
കഴിഞ്ഞ ദിവസം സ്വകാര്യ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്.കുട്ടിയുടെ ബന്ധുവായ യുവതി കഴിഞ്ഞ ആഴ്ചയാണ് കുട്ടിയുടെ വീട്ടില്‍ എത്തിയത്.