News
ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കൊല്ലം സ്വദേശികൾ മരിച്ചു
ആലപ്പുഴ : ചേപ്പാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം.കൊല്ലം പെരുമ്പുഴ സ്വദേശി കൊച്ചുകുഞ്ഞ് (75), ഇയാളുടെ മകൻ സുറൈൻ ( 40 ) എന്നിവരാണ് മരിച്ചത്.
കൊച്ചുകുഞ്ഞിന്റെ ഭാര്യ ലൈല, ഭാര്യാസഹോദരൻ ജമാലുദ്ദീൻ എന്നിവരെ ഗുരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.