News

പ്രമുഖ നടിക്കും സംവിധായകനും എതിരെ ഫേസ്ബുക് പോസ്റ്റുമായി സന്ദീപ് വാരിയർ

പ്രമുഖ നടിക്കും സംവിധായകനും  എതിരെ വീണ്ടും ഫേസ്ബുക് പോസ്റ്റുമായി സന്ദീപ് വാരിയർ.സംഗീത നിശ നടത്തി പ്രളയ ദുരിതാശ്വാസ ഫണ്ട് അടിച്ചു മാറ്റിയന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക് പോസ്റ്റിൽ ആരോപിക്കുന്നത്. ‘കള്ളി ങ്കൽ മാടവും ഹാഷിഷ് ഇക്കയും’-എന്നാണ് സംഗീത നിശയുമായി ബന്ധമുണ്ടായിരുന്ന നടിയെയും സംവിധായകനെയും സന്ദീപ് വാര്യർ സൂചിപ്പിച്ചിരിക്കുന്നത്.

കൊച്ചി മ്യൂസിക് ഫൌണ്ടേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് കൊച്ചിയിൽ സംഗീത നിശ നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ എന്ന് പറഞ്ഞായിരുന്നു  ‘കരുണ’എന്ന പേരിൽ സംഗീത നിശ നടത്തിയിരുന്നത്.

ഓൺലൈൻ വഴി ടിക്കറ്റ് വില്പന നടത്തിയ പരിപാടിക്ക് എത്ര രൂപ വരുമാനം കിട്ടിയെന്നോ ദുരിതാശ്വാസ നിധിയിലേക്ക് എത്ര രൂപ നൽകിയെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.

advertisement
ആർട്ടിസ്റ്റുകളും ടെക്‌നീഷ്യൻമാരുമുൾപ്പെടെ എല്ലാവരും സൗജന്യമായി സഹകരിച്ച പരിപാടിയുടെ വരവുകണക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത പണത്തിന്റെ കണക്കും പുറത്തുവിടണമെന്ന് സന്ദീപ് മുൻപ് ഫേസ്ബുക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം 
സംഗീത നിശ നടത്തി പ്രളയ ദുരിതാശ്വാസ ഫണ്ട് അടിച്ചു മാറ്റിയ കാര്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടതോടെ കള്ളി ങ്കൽ മാടവും ഹാഷിഷ് ഇക്കയും പുതിയ സ്ട്രാറ്റജി ഇറക്കിയിരിക്കുകയാണ് .
മിണ്ടാതെ ഉരിയാടാതെ കുറച്ച് ദിവസം ഇരിക്കുക, തുടർന്ന് കുറച്ച് പൈസ മുഖ്യമന്ത്രിക്ക് കൈമാറുന്ന ഫോട്ടോ ഇട്ട് കാലതാമസത്തിന് എന്തെങ്കിലും തുക്കടാ ന്യായവും പറഞ്ഞ്  പൊരിച്ച മത്തി ടീമിലെ   താരതമ്യേന സൗമ്യ മുഖമുള്ള സഹപ്രവർത്തകരിൽ ആരെയെങ്കിലും കൊണ്ട് ക്ഷമ പറഞ്ഞ് പോസ്റ്റ് ഇട്ട് വിവാദം അവസാനിപ്പിക്കുക. 
പക്ഷേ ചോദ്യങ്ങളും കേസും തീരില്ല എന്ന് വിനയപൂർവ്വം അറിയിച്ചു കൊള്ളുന്നു. 
എന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് നിയമപോരാട്ടവുമായി വിവരാവകാശ പ്രവർത്തകരും അഴിമതി വിരുദ്ധ പ്രവർത്തകരും രംഗത്തുണ്ട്. 

പൊരിച്ച മത്തി ടീമിനെ നമ്പി പരിപാടിയുടെ മുഖമായി മാറിയവരുടെ കാര്യം പരമ ദയനീയം . പണം തിരിച്ചടച്ചാൽ പോലും ടെമ്പററി മിസ് അപ്രോപ്രിയേഷൻ എന്ന ക്രിമിനൽ കുറ്റമാണ് മാന്യർ ചെയ്തിരിക്കുന്നത്.

Al-Jazeera-Optics
Advertisement
Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button