Top Stories

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണം;നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു

തിരുവനന്തപുരം : പൗരത്വ നിയമത്തിലെ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു.

പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്റെ മതനിരപേക്ഷതക്ക് എതിരാണെന്നും, നിയമത്തിൽ വരുത്തിയ ഭേദഗതി റദ്ദാക്കണമെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ ആവശ്യപ്പെട്ടു. മൗലികാവകാശമായ സമത്വത്തിന്റെ  ലംഘനമാണ് പൗരത്വ നിയമത്തിൽ വരുത്തിയ ഭേദഗതി.നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്.
പുതിയ നിയമം പ്രവാസികളുടെ ഇടയിൽ ആശങ്ക സൃഷ്ടിക്കുന്നു. ഇത് മത വിവേചനത്തിന് ഇടയാക്കും. പൗരത്വ നിയമ ഭേദഗതി മതരാഷ്ട്രം സൃഷ്ടിക്കാനെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. തടങ്കൽ പാളയങ്ങൾ സൃഷ്ടിക്കാനുള്ള യാതൊരു നടപടികളും കേരളത്തിൽ നടപ്പാക്കുക ഇല്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

advertisement
ജീർണിച്ച ജാതിവ്യവസ്ഥ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നു. പല ഗ്രാമങ്ങളിലും ഇപ്പോഴും ആവാസവ്യവസ്ഥയിൽ പോലും ജാതിവ്യവസ്ഥ നിലനിൽക്കുന്നു. ഇത് ദൗർഭാഗ്യകരമായ അവസ്ഥയാണ്. ഈ അരാജകത്വത്തിന് ആക്കം കൂട്ടാൻ മാത്രമേ പൗരത്വ നിയമഭേദഗതി കാരണമാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Al-Jazeera-Optics
Advertisement 
കേന്ദ്ര നിയമത്തിന് എതിരായി പ്രമേയം പാസാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി എം എൽ എ ഒ രാജഗോപാൽ പ്രമേഹത്തെ എതിർത്തുകൊണ്ട് പറഞ്ഞു. “മുസ്‌ലിംങ്ങൾക്കെതിരായ അല്ല നിയമം.മുസ്ലിങ്ങൾക്ക് എതിരാണ് നിയമമെന്ന് ഒരു സ്ഥലത്തും ബിജെപിയോ കേന്ദ്രസർക്കാരോ  പറഞ്ഞിട്ടില്ല. മുസ്ലിമായ എപിജെ അബ്ദുൽ കലാമിനെ രാഷ്ട്രപതി ആക്കിയ പാർട്ടിയാണ് ബിജെപി. ഭരണഘടനയാണ് എന്റെ വിശുദ്ധ ഗ്രന്ഥം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുണ്ട്. ഭരണഘടന അനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ രാജ്യത്ത് നടക്കുകയുള്ളൂ. പൗരത്വ നിയമ ഭേദഗതിയെ ഇപ്പോൾ എതിർക്കുന്നവർ മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിച്ചവരാണ്”എന്നും രാജഗോപാൽ പറഞ്ഞു.

പട്ടികജാതി പട്ടികവർഗ്ഗ സംവരണം പത്തു വർഷം കൂടി നീട്ടാൻ ഉള്ള പ്രമേയം ഇന്ന് നിയമസഭ പാസാക്കി. കൂടാതെ ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം തുടരണം എന്നുള്ള പ്രമേയവും നിയമസഭ പാസാക്കി.

Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button