Top Stories
രാജ്യത്താദ്യമായി പൗരത്വനിയമഭേദഗതിക്കെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും
തിരുവനന്തപുരം: രാജ്യത്താദ്യമായി പൗരത്വനിയമഭേദഗതിക്കെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും.ഇന്ന് കൂടുന്ന അടിയന്തിര നിയമസഭാ സമ്മേളനത്തിലാണ് പൗരത്വ നിയമത്തിനെതിരെയുള്ള പ്രമേയം നിയമസഭ പാസാക്കുന്നത്.എന്നാൽ കേന്ദ്രവിജ്ഞാപനം ഇറക്കരുത് തടയണമെന്നാവശ്യപ്പെടണമെന്ന കോൺഗ്രസിന്‍റെ ആവശ്യം അംഗീകരിക്കാനിടയില്ല.
രാജ്യത്താദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു നിയമസഭ പ്രമേയം ചർച്ച ചെയ്യുന്നത്.സർവകക്ഷിയോഗത്തിലെ തീരുമാനപ്രകാരമാണ് നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത്.നിയമഭേദഗതി പിൻവലിക്കണമെന്ന പ്രമേയമാണ് സർക്കാർ നിയമസഭയിൽ കൊണ്ടുവരുന്നത്.
പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കണമെന്നാണ് സർക്കാരിന്റെ തീരുമാനം.
എന്നാൽ പ്രമേയം പാസാക്കുള്ള തീരുമാനത്തിനെതിരെ രാഷ്ട്രപതിയെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനം.
പട്ടികജാതി പട്ടികവർഗസംവരണം പത്ത് വർഷം കൂടി നീട്ടാനുള്ള പ്രമേയം പാസാക്കലും,ആഗ്ലോ ഇന്ത്യൻ പ്രതിനിധിയെ ഒഴിവാക്കിയതിനെതിയെയുള്ള പ്രമേയം അവതരിപ്പിക്കലുമാണ് പ്രത്യേക സമ്മേളനത്തിന്‍റെ അജണ്ട.