Month: December 2019
- News
തിരുവനന്തപുരത്ത് പെൺവാണിഭ സംഘം അറസ്റ്റിൽ
തിരുവനന്തപുരം: വട്ടിയൂർക്കാവ് കുടപ്പനക്കുന്നിൽ വാടക വീട്ടിൽ പെൺവാണിഭം നടത്തിയ കേസിൽ മൂന്നുപേർ പോലീസ് പിടിയിൽ. മാലദ്വീപ് സ്വദേശി ഫുലു(60), തിരുവനന്തപുരം, കൊച്ചി സ്വദേശിനികളായ രണ്ട് യുവതികൾ എന്നിവരെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്.നടത്തിപ്പുകാരൻ രമേശ് കുമാർ ഓടി രക്ഷപ്പെട്ടു. വെള്ളനാട് സ്വദേശി രമേശ് കുമാർ എന്നയാളാണ് കുടപ്പനക്കുന്ന് എ.കെ.ജി. നഗറിലെ വാടക വീട്ടിൽ പെൺവാണിഭകേന്ദ്രം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വാഹനങ്ങളിൽ അസമയത്ത് പോലും നിരന്തരമായി സ്ത്രീകളും പുരുഷന്മാരും വന്നു പോകുന്നതിൽ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് വീട് റെയ്ഡ് ചെയ്യുകയായിരുന്നു.രണ്ടാഴ്ച മുൻപാണ് ഇവർ കുടപ്പനക്കുന്നിനടുത്ത് വീടെടുത്തത്.
Read More » - News
മാര്‍പാപ്പയുടെ ജന്മദിനാഘോഷ ചടങ്ങിലെ ഗായകസംഘത്തില്‍ രണ്ടു മലയാളികൾ
ലണ്ടന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 83-ാം ജന്മദിനാഘോഷ ചടങ്ങിലെ ഗായകസംഘത്തില്‍ രണ്ടു മലയാളികളും.ഡിസംബര്‍ പതിനേഴിനാണ് മാർപാപ്പയുടെ ജന്മദിനാഘോഷം.ഹോങ്കോംഗിലും മക്കാവുവിലും നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ലോകമെമ്പാടുമുള്ള സംഗീതജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന സംഗീതനിശയിലാണ് രണ്ടു മലയാളികളും ഇടംപിടിച്ചിരിക്കുന്നത്. ഓസ്ട്രിയയില്‍ സംഗീതത്തില്‍ ഉപരിപഠനം നടത്തുന്ന ദിവ്യ കാരുണ്യ മിഷനറി സഭാംഗമായ ഫാ. വില്‍സണ്‍ മേച്ചേരിക്കും വയലിനിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജിനുമാണ് ഈ അവസരം കൈവന്നിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്റ്റെഡല്ലാ എന്ന യൂറോപ്യന്‍ സംഗീതജ്ഞന്റെ ‘പിയെത്താ സിഞ്ഞോരെ’ എന്ന ഇറ്റാലിയന്‍ ഗാനമാണ് ഫാ. വില്‍സണ്‍ ആലപിക്കുന്നത്. സംഗീതജ്ഞനായ മനോജ് ജോര്‍ജ് ‘ബേണിംഗ് ലാഫ്’ എന്ന പ്രത്യേകമായ ഒരു കൃതി, ഭാരതീയ സംസ്കാരവുമായി ഇഴചേര്‍ത്ത് ‘ജോഗ്’ എന്ന രാഗത്തില്‍ ക്രമീകരിച്ച് അവതരിപ്പിക്കും. അപൂര്‍വഭാഗ്യം തേടിയെത്തിയതിന്റെ ആവേശത്തിലാണ് ഫാ.വില്‍സനും മനോജ് ജോര്‍ജും.
Read More » - Politics
രണ്ടില കൈവിട്ട ജോസ് കെ മാണി, കേരളാ കോൺഗ്രസ് പുതിയ വഴിത്തിരിവിൽ
വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യ്ത കേരളാ കോൺഗ്രസ് ഇപ്പോൾ തളർന്നുകൊണ്ടിരിക്കയാണ്.തന്നെ എതിർക്കുന്നവരെയും തന്നോട് അഭിപ്രായ വ്യത്യാസമുള്ളവരെയും ഒപ്പം നിർത്തി സമർത്ഥമായി പാർട്ടിയെ നയിച്ചിരുന്ന നേതാവാണ് കെ എം മാണി. എന്നാൽ മാണിയുടെ മകനായ ജോസ് കെ മാണി അഛന്റെ കുപ്പായം അണിഞ്ഞെങ്കിലും അത് അദ്ദേഹത്തിന് ഒട്ടും പാകമല്ലന്ന് തെളിയിക്കുന്നതാണ് കേരളാ കോൺഗ്രസ്സിൽ നടക്കുന്ന സംഭവവികാസങ്ങൾ.
Read More » - News
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ അറസ്റ്റിൽ
മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം നടത്തിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പോലീസ് അറസ്റ്റ് ചെയ്തു.മുംബൈയില്‍ ലോങ് മാര്‍ച്ച് നയിക്കാന്‍ എത്തിയതായിരുന്നു മലയാളിയായ കണ്ണന്‍ ഗോപിനാഥൻ. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു. 2012ലെ കേരള ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥ് ദാദ്രാ നഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറിയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് കണ്ണന്‍ ഗോപിനാഥിനെതിരെ ആഭ്യന്തര മന്ത്രാലയം നടപടി എടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് കണ്ണൻ ഗോപിനാഥൻ സര്‍വീസില്‍ നിന്നും രാജിവെച്ചിരുന്നു.
Read More » - News
രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിലും സൗഹൃദം കാത്തു സൂക്ഷിച്ച് യെദ്യൂരപ്പയും സിദ്ധരാമയ്യയും
ബംഗളൂരു:രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിലും സൗഹൃദം കാത്തു സൂക്ഷിച്ച് യെദ്യൂരപ്പയും സിദ്ധരാമയ്യയും.നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സന്ദര്‍ശിച്ചു. ബുധനാഴ്ചയാണ് സിദ്ധരാമയ്യയെ നെഞ്ചുവേദനയെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് നിലവിൽ ചികിത്സയിലാണ് സിദ്ധരാമയ്യ. മന്ത്രിമാരായ കെ എസ് ഈശ്വരപ്പയും ബസവരാജ ബൊമ്മയും യെദ്യൂരപ്പയ്‌ക്കൊപ്പം സിദ്ധരാമയ്യയെ കാണാനെത്തിയിരുന്നു.
Read More » - News
കേരളത്തിൽ വീണ്ടും ഹർത്താൽ
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഹർത്താൽ.ഈ മാസം 17നു ആണ് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി ബിൽ, ദേശീയ പൗരത്വ പട്ടിക എന്നിവയിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Read More » - News
സിസ്റ്റെർ അഭയയുടെ തലയ്ക്ക് കോടാലി കൊണ്ട് ശക്തമായ അടിയേറ്റിരുന്നുവെന്ന് ഫോറൻസിക് സർജൻ
തിരുവനന്തപുരം: സിസ്റ്റെർ അഭയയുടെ തലയ്ക്ക് കെെക്കോടാലി കൊണ്ട് ശക്തമായ അടിയേറ്റിരുന്നുവെന്നും, ബോധരഹിതയായി കിണറ്റിൽ വീണ അഭയയുടെ ശ്വാസകോശത്തിൽ വെളളം കയറിയതാണ് മരണത്തിന് ഇടയാക്കിയതെന്നും ഫോറൻസിക് സർജന്റെ മൊഴി.അഭയയുടെ മൃതദേഹം പോസ്ററ്മോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. സി.രാധാകൃഷ്ണപിളളയാണ് സി.ബി.ഐ പ്രത്യേക കോടതിയിൽ മൊഴി നൽകിയത്. അഭയയുടെ തലയിലെ മുറിവുകൾ കിണറ്റിൽ വീണപ്പോൾ ഉണ്ടായതല്ല. ആഴത്തിലുളള മുറിവിൽ തലച്ചോറിന് ക്ഷതമേറ്റു. വെളളത്തിൽ വീണുള്ള സ്വാഭാവിക മരണമായിരുന്നെങ്കിൽ മരണ വെപ്രാളത്തിനിടെ കിണറ്റിലെ ചെളിയിലും പായലിലും അളളിപ്പിടിക്കുമായിരുന്നു. അങ്ങനെ വന്നാൽ അതിന്റെ ലക്ഷണങ്ങൾ കൈകളിൽ ഉണ്ടായേനെ.മാത്രമല്ല ആമാശയത്തിലും മണ്ണും ചെളിയും കാണുമായിരുന്നു. വെളളം ശ്വാസകോശത്തിൽ കടന്നതുകാരണം ശ്വാസം മുട്ടി മരിച്ചതു കൊണ്ടാണ് മുങ്ങി മരണമെന്ന് റിപ്പോർട്ട് ചെയ്തത് എന്നും അദ്ദേഹം മൊഴി നൽകി.
Read More »