Month: December 2019

  • News
    Photo of സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി,യുഡിഎഫ് ധവളപത്രം പുറത്തിറക്കും

    സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി,യുഡിഎഫ് ധവളപത്രം പുറത്തിറക്കും

    തിരുവനന്തപുരം: കേരളത്തിലെ  രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് യു.ഡി.എഫ് തയ്യാറാക്കിയ ധവളപത്രം ഇന്ന് പുറത്തിറക്കും. രാവിലെ 10 ന് കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ധവളപത്രം പുറത്തിറക്കുക. എൽ.ഡി.എഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും മൂലം തകർന്നിരിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്കുമുന്നിൽ തുറന്ന് കാട്ടാനാണ് യുഡിഎഫ് ധവളപത്രം ഇറക്കുന്നത്. വി.ഡി. സതീശൻ എം.എൽ.എ കൺവീനറായ യു.ഡി.എഫ് സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. എം.എൽ.എ മാരായ കെ.എസ്. ശബരീനാഥൻ, കെ.എൻ.എ. ഖാദർ, എം.ഉമ്മർ, മോൻസ് ജോസഫ്, ഡോ.എൻ. ജയരാജ്, അനൂപ് ജേക്കബ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

    Read More »
  • Top Stories
    Photo of പ്രതിഷേധങ്ങൾക്കിടെ പൗരത്വ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവയ്ച്ചു

    പ്രതിഷേധങ്ങൾക്കിടെ പൗരത്വ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവയ്ച്ചു

    ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിൽ  രാഷ്ട്രപതി ഒപ്പുവച്ചു . വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പുവച്ചത്. ഇതോടെ പൗരത്വ നിയമ ഭേദഗതി ബില്ല് നിയമമായി. 2014 ഡിസംബർ 31-നുമുമ്പ് പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അയൽരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പുതിയ നിയമപ്രകാരം ഇന്ത്യൻപൗരത്വം ലഭിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതി ബില്ലിന്  അംഗീകാരം നൽകിയത്. അസമിലെ ഗുവാഹട്ടിയിൽ മൂന്നുപേർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഗുവാഹത്തി നഗരത്തിൽ അനിശ്ചിതകാല കർഫ്യൂ ലംഘിച്ച് തെരുവുകളിൽ ഇറങ്ങിയ ജനക്കൂട്ടം പൊലീസിനെ ആക്രമിച്ചതോടെയാണ് വെടിവച്ചത്. വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് തെരുവുകളിൽ പ്രക്ഷോഭം നടത്തുന്നത്.

    Read More »
  • News
    Photo of എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

    എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

    കോട്ടയം:പൊൻകുന്നത്ത് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. സ്കൂൾ അധികൃതരുടെ പരാതിയിൽ പനമറ്റം സ്വദേശിയാണ് അറസ്റ്റിലായത്.കുട്ടിയുടെ അമ്മയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. പീഡനവിവരം മറച്ചുവയ്ക്കുകയും പീഡനത്തിന് ഒത്താശ ചെയ്യുകയും ചെയ്തതിനാണ് കുട്ടിയുടെ അമ്മയെ പോലീസ് പ്രതിചേർത്തത്. രണ്ടാനച്ഛൻ നാളുകളായി പീഡിപ്പിക്കുകയാണെന്ന് കുട്ടി സഹപാഠികളെയാണ് ആദ്യം അറിയിച്ചത്. തുടർന്ന് കുട്ടികൾ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിൽ ഒരു വർഷത്തോളമായി പീഡനം തുടരുന്നതായി കുട്ടി പറഞ്ഞു. തുടർന്നാണ് സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയത്.

    Read More »
  • News
    Photo of പുനലൂർ സ്വദേശി നെടുമ്പാശ്ശേരി എയർപോർട്ടിൽ പോലീസ് പിടിയിൽ.

    പുനലൂർ സ്വദേശി നെടുമ്പാശ്ശേരി എയർപോർട്ടിൽ പോലീസ് പിടിയിൽ.

    പുനലൂർ : നിരവധി കേസുകളിൽ പ്രതിയായ പുനലൂർ സ്വദേശി നെടുമ്പാശ്ശേരി എയർപോർട്ടിൽ പിടിയിലായി. വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ ഉൾപ്പെട്ട ശേഷം ഗൾഫിലേക്ക് കടന്ന പുനലൂർ കുറ്റിക്കാട്ടിൽ പുത്തൻവീട്ടിൽ റമീസ് സുലൈമാൻ ആണ് എയർപോർട്ടിൽ പിടിയിൽ ആയത്.യുഎഇ യിൽ നിന്നും മടങ്ങി എത്തുമ്പോഴാണ് റമീസ് പോലീസ് പിടിയിലായത്. കൊല്ലം റൂറൽ പോലീസിന്റെ ലുക്ക്‌ഔട്ട്‌ സർക്കുലർ പ്രകാരമാണ് എയർപോർട്ട് സുരക്ഷ വിഭാഗം റമീസ് സുലൈമാനെ തടഞ്ഞു വച്ചത്. പുനലൂർ പോലീസ് നെടുമ്പാശ്ശേരിയിലെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കും.

    Read More »
  • Top Stories
    Photo of ശബരിമല അന്യദേശ ക്രിമിനലുകളുടെ ഒളിത്താവളമോ

    ശബരിമല അന്യദേശ ക്രിമിനലുകളുടെ ഒളിത്താവളമോ

    പത്തനംതിട്ട : ശബരിമലയിലെ  ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും അന്യദേശങ്ങളിൽ  നിന്നുള്ള ക്രിമിനലുകൾ ജോലിക്കാർ എന്ന വ്യാജേന ഒളിച്ചു താമസിക്കുന്നു.

    Read More »
  • Editorial
    Photo of പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്നതെന്തിന് ?

    പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്നതെന്തിന് ?

    പൗരത്വ ഭേദഗതി ബിൽ ലോക് സഭയിൽ 80 നെതിരെ 311 വോട്ടിനും രാജ്യസഭയിൽ 99 നെതിരെ 125 വോട്ടിനും പാസായി. നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗനിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്ന് ജാതി വിവേചനത്തിന്റെയും പീഢനങ്ങളുടെയും നിർബ്ബന്ധിത മതപരിവർത്തനങ്ങളുടെയും ഫലമായി  ഇന്ത്യയിൽ അഭയം തേടിയ ഹിന്ദു ജൈന പാഴ്സി ക്രിസ്ത്യൻ മതവിശ്വാസികൾക്ക് പൗരത്വം നല്കാൻ ഉദ്ദേശിച്ചുകൊണ്ട് അവതരിപ്പിച്ച ഈ ബില്ലിനെ കോൺഗ്രസ് എതിർക്കുന്നതെന്തിന് എന്ന ചോദ്യത്തിന് ഒരുപാട് അർത്ഥ തലങ്ങളുണ്ട്. ലോക്സഭയിൽ NDA ക്ക് ഭൂരി പക്ഷമുണ്ടെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷമില്ല. രാജ്യസഭയിൽ ബില്ല് പാസായത് 99 ന് എതിരെ 125 വോട്ടുകൾക്കാണ്. എൻഡിഎ  ഘടകകക്ഷികളല്ലാത്തവരും ബില്ലിനനുകൂലമായി വോട്ട് ചെയ്തു എന്ന് വ്യക്തമാണ്.നിയമ നിർമ്മാണ സഭ പാസാക്കിയ ഒരു നിയമത്തിരെ കോൺഗ്രസ് ഉയർത്തുന്ന പ്രധാന വിമർശനം ബിജെപിയുടെ വർഗീയതയാണ്. എന്നാൽ ഈ വിമർശനം ബൂമറാങ്ങ് പോലെ തിരികെ കോൺഗ്രസിനു വന്നു കൊള്ളുന്നതായിട്ടാണ് കാണുന്നത്.

    Read More »
  • Top Stories
    Photo of വരാപ്പുഴ കസ്റ്റഡി മരണം:കുറ്റപത്രം ഇന്ന് കോടതിയിൽ,എസ്ഐ ദീപക്കടക്കം നാലു പ്രതികൾക്കെതിരെ കൊലക്കുറ്റം

    വരാപ്പുഴ കസ്റ്റഡി മരണം:കുറ്റപത്രം ഇന്ന് കോടതിയിൽ,എസ്ഐ ദീപക്കടക്കം നാലു പ്രതികൾക്കെതിരെ കൊലക്കുറ്റം

    കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിന്‍റെ കുറ്റപത്രം ക്രൈംബ്രാ‌ഞ്ച് ഇന്ന് കോടതിയിൽ സമർപ്പിക്കും.2018 ഏപ്രിൽ 9ന് എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് ഇന്ന് പറവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാലു പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആകെ 9 പ്രതികളുളള കുറ്റപത്രത്തിൽ റൂറൽ ടാസ്ക് ഫോഴ്സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ് ജിതിൻ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികൾ. വടക്കൻ പറവൂർ സിഐയായിരുന്നു ക്രിസ്പിൻ സാം അഞ്ചാം പ്രതിയാണ്. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിലെടുത്തതിനും കസ്റ്റഡി നടപടിക്രമങ്ങൾ പാലിക്കാതിരുന്നതിനുമാണ് ക്രിസ്പിൻ സാമിനെ പ്രതി ചേർത്തിരിക്കുന്നത്.സംഭവം നടക്കുമ്പോൾ എറണാകുളം റൂറൽ എസ് പി ആയിരുന്ന ഇപ്പോഴത്തെ ഡിഐജി എ വി ജോർജിനെ സാക്ഷിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

    Read More »
  • Top Stories
    Photo of ചരിത്രത്തിലെ സുപ്രധാന ദിനം:പ്രധാനമന്ത്രി

    ചരിത്രത്തിലെ സുപ്രധാന ദിനം:പ്രധാനമന്ത്രി

    ഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ അനുകൂലിച്ച എംപിമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വര്‍ഷങ്ങളായി നിയമ പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ പൗരത്വ ഭേദഗതി ബില്‍ സഹായിക്കുമെന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

    Read More »
  • Cinema
    Photo of മണ്ഡോദരിയും ലോലിതനും വിവാഹിതരായി

    മണ്ഡോദരിയും ലോലിതനും വിവാഹിതരായി

    മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും വിവാഹിതരായി .മണ്ഡോദരിയായി വേഷമിടുന്ന നടി സ്നേഹ ശ്രീകുമാറും ലോലിതനായ നടന്‍ എസ് പി ശ്രീകുമാറും തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹിതരായത്.

    Read More »
  • Top Stories
    Photo of രാജ്യസഭയും കടന്ന് പൗരത്വനിയമ ഭേദഗതി ബില്ല്

    രാജ്യസഭയും കടന്ന് പൗരത്വനിയമ ഭേദഗതി ബില്ല്

    ന്യൂഡൽഹി: ദേശീയ പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ശക്തമായ വാദ പ്രതിവാദങ്ങൾക്കു ശേഷം125 പേരുടെ പിന്തുണയോടുകൂടിയാണ് ബില്ല് രാജ്യസഭ പാസാക്കിയത്.105 പേർ എതിർത്തു വോട്ടുചെയ്തു.ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ രാജ്യസഭ വോട്ടിനിട്ട് തള്ളിയിരുന്നു. 124 അംഗങ്ങൾ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെ എതിർത്ത് വോട്ടുചെയ്തു. 99 അംഗങ്ങൾ അനുകൂലിച്ചു. ചരിത്രത്തിലെ സുപ്രധാന ദിനമാണെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിൽ മുസ്ലിം വിരുദ്ധമല്ലെന്നും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നിർദേശത്തിന്റെ സാക്ഷാത്കാരം ആണെന്നും,  ബിൽ ആരെയും  വേദനിപ്പിക്കുകയോ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുകയോ ചെയ്യില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് അനീതി നേരിടേണ്ടി വരുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്. എന്നാൽ അത് അടിസ്ഥാന രഹിതമാണെന്നും അമിത് ഷാ പറഞ്ഞു. തുടർന്നാണ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടുന്നത് സംബന്ധിച്ച വോട്ടെടുപ്പ് നടന്നത്.

    Read More »
Back to top button