Month: December 2019

  • Top Stories
    Photo of പ്രധാനമന്ത്രിയുടെ വസതിയിൽ തീപിടുത്തം

    പ്രധാനമന്ത്രിയുടെ വസതിയിൽ തീപിടുത്തം

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ തീപിടിത്തം. ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലാണ് തീപിടിച്ചത്. രാത്രി 7.25ഓടെയാണ് അഗ്നിബാധയുണ്ടായത്. ഒൻപത് അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.ചെറിയ തോതിലുള്ള തീപിടിത്തമാണ് സംഭവച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

    Read More »
  • Top Stories
    Photo of കലാഭവൻ മണിയുടെ മരണം അമിത മദ്യപാനം മൂലമുള്ള കരൾ രോഗബാധയെ തുടർന്ന്:സി ബി ഐ

    കലാഭവൻ മണിയുടെ മരണം അമിത മദ്യപാനം മൂലമുള്ള കരൾ രോഗബാധയെ തുടർന്ന്:സി ബി ഐ

    കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണം അമിത മദ്യപാനം മൂലമുള്ള കരൾ രോഗബാധയെ തുടർന്നെന്ന് സി.ബി.ഐ. റിപ്പോർട്ട്.രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെ അംശം അപകടരമായ അളവിലുള്ളതല്ലെന്നും, കരൾരോഗ ബാധയുള്ള മണിയുടെ അമിത മദ്യപാനം മൂലമാണ് രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കലർന്നതെന്നുമാണ് സിബിഐ കണ്ടെത്തിയത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ലിവർ സിറോസിസാണ് മരണകാരണമെന്ന് സി.ബി.ഐ. കണ്ടെത്തിയത്.അന്വേഷണ റിപ്പോർട്ട് സി.ബി.ഐ. എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ്, പോണ്ടിച്ചേരി ജിപ്മെർ, മണിയെ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ, ടോക്സിക്കോളജിസ്റ്റ് എന്നിവരടങ്ങിയ മെഡിക്കൽ ബോർഡാണ് മണിയുടെ മരണകാരണം അമിതമദ്യപാനം മൂലമുള്ള കരൾരോഗ ബാധയെ തുടർന്നാണെന്ന് കണ്ടെത്തിയിട്ടുള്ളത്. 2016 മാർച്ച് ആറിനാണ് കലാഭവൻ മണി അന്തരിച്ചത്.പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് ബന്ധുക്കളുടെ ആവശ്യപ്രകാരമാണ്  അന്വേഷണം സി.ബി.ഐക്കു വിട്ടത്.രണ്ടുവർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സി.ബി.ഐ. നൽകുന്നത്. മണിയുടെ രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെ അംശമാണ്  കൊലപ്പെടുത്തിയതാണെന്ന സംശയം ബന്ധുക്കൾക്കുണ്ടാക്കിയത്.എന്നാൽ കരൾരോഗ ബാധയുള്ള മണിയുടെ അമിത മദ്യപാനം മൂലമാണ് രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കലർന്നതെന്നാണ് സി.ബി.ഐ.നിയോഗിച്ച മെഡിക്കൽ ബോർഡ് കണ്ടെത്തിയിരിക്കുന്നത്. മദ്യപിക്കരുതെന്ന് പലതവണ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും മണി അതൊന്നും ചെവിക്കൊണ്ടിരുന്നില്ല .ദിവസം പതിനഞ്ച് ക്യാൻ ബിയർ വരെ കഴിച്ചിരുന്ന മണിയുടെ കരളിന്റെ സ്ഥിതി തീരെ ദുർബലമായിരുന്നു. ബിയർ അടക്കമുള്ളവയിൽ കുറഞ്ഞ അളവിൽ മീഥൈൽ ആൽക്കഹോളിന്റെ അംശമുണ്ടെന്നും മെഡിക്കൽ ബോർഡ് പറയുന്നു. കരൾ ദുർബലമായതിനാൽ മീഥൈൽ ആൽക്കഹോളിന്റെ അംശം രക്തത്തിൽനിന്ന് പുറന്തള്ളാതെ കിടക്കുകയായിരുന്നു.മണിയുടെ ശരീരത്തിൽ നാലു മില്ലിഗ്രാം മീഥൈൽ ആൽക്കഹോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ മീഥൈൽ ആൽക്കഹോൾ മരണകാരണമായിട്ടില്ലെന്ന് സി.ബി.ഐ നിയോഗിച്ച മെഡിക്കൽ ബോർഡ് പറയുന്നു. കൂടാതെ മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനിയുടെ അംശം  വേവിക്കാത്ത പച്ചക്കറികൾ കഴിച്ചതിനാൽ ആണെന്നും, രക്തത്തിൽ കണ്ടെത്തിയ കന്നബിനോണിയസ് എന്ന ലഹരിപദാർഥം അദ്ദേഹം കഴിച്ചിരുന്ന ആയുർവേദ ലേഹ്യത്തിൽനിന്നായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ജാഫർ ഇടുക്കി, സാബുമോൻ…

    Read More »
  • Top Stories
    Photo of ദില്ലിയിൽ അതീവ ജാഗ്രതാ നിർദേശം,അതിശൈത്യം തുടരുന്നു

    ദില്ലിയിൽ അതീവ ജാഗ്രതാ നിർദേശം,അതിശൈത്യം തുടരുന്നു

    ന്യൂഡൽഹി: ദില്ലിയിൽ അതിശൈത്യം തുടരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.തീവണ്ടി ഗതാഗതം താറുമാറായി. വിമാനങ്ങൾ വഴിതിരിച്ചുവിടുകയും സമയക്രമം മാറ്റുകയും ചെയ്തിട്ടുണ്ട്.ഡൽഹി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.ദാൽ തടാകം തണുത്തുറഞ്ഞു.കനത്ത മൂടൽമഞ്ഞ് കാരണം റോഡ് ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. ഡൽഹിയ്ക്കു സമീപം വാഹനാപകടത്തിൽ ആറ് പേർ മരിച്ചു.ഗ്രേറ്റർ നോയ്ഡയിൽ കാർ കനാലിലേയ്ക്ക് മറിഞ്ഞാണ് ആറ് പേർ മരിച്ചത്. മൂടൽമഞ്ഞിനെ തുടർന്ന് 30 തീവണ്ടികൾ വൈകിയോടുകയാണ്.റോഡിൽ 50 അടി അകലെയുള്ള കാഴ്ചകൾ പോലും വ്യക്തമല്ലാത്തതിനാൽ എമർജൻസി ലൈറ്റ് ഇട്ടാണ് വാഹനങ്ങൾ യാത്രചെയ്യുന്നത്. ഡൽഹിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വാഹനങ്ങൾ പതുക്കെയേ പോകാവൂ എന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. രണ്ടാഴ്ചയോളമായി ഡൽഹിയിലും യുപി, ബിഹാർ, ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞും വായുവിലെ പൊടിപടലങ്ങളും മൂലം പകൽ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡൽഹിയിലുള്ളത്.    

    Read More »
  • Top Stories
    Photo of മഹാരാഷ്ട്ര സർക്കാരിൽ പിടിമുറുക്കി എൻസിപി;അജിത് പവാർ രണ്ടാമതും ഉപമുഖ്യമന്ത്രിയാകും

    മഹാരാഷ്ട്ര സർക്കാരിൽ പിടിമുറുക്കി എൻസിപി;അജിത് പവാർ രണ്ടാമതും ഉപമുഖ്യമന്ത്രിയാകും

    മുംബൈ : അജിത് പവാർ രണ്ടാമതും ഉപമുഖ്യമന്ത്രി ആകുന്നു.മഹാരാഷ്ട്രയിൽ എൻസിപി ശിവസേന മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നടക്കുന്നതിനിടെ എൻ സി പി യിൽ നിന്നും ബിജെപി യോടൊപ്പം ചേർന്ന് ഒരുതവണ ഉപ മുഖ്യമന്ത്രിയായതായിരുന്നു അജിത് പവാർ. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ആണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.  എന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ ഇരുവരും രാജിവെച്ചു. ബിജെപിയുമായുള്ള സഖ്യം പൊളിഞ്ഞതോടെ അജിത് പവാർ വീണ്ടും എന്‍സിപിയിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

    Read More »
  • News
    Photo of പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ ആളെ അറസ്റ്റ് ചെയ്തു

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ ആളെ അറസ്റ്റ് ചെയ്തു

    അഞ്ചൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ ആളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തടിക്കാട് കടമാൻകുഴി പുത്തൻവീട്ടിൽ നിസാം (38) ആണ് അറസ്റ്റിലായത്. ഏതാനും മാസം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷാകർത്താക്കൾ പരാതി നൽകിയിരുന്നു.

    Read More »
  • Top Stories
    Photo of “മൗനിയായിരിക്കാനാവില്ല ഭരണഘടനാപരമായ കടമയാണ് നിറവേറ്റുന്നത്”ഗവർണർ

    “മൗനിയായിരിക്കാനാവില്ല ഭരണഘടനാപരമായ കടമയാണ് നിറവേറ്റുന്നത്”ഗവർണർ

    തിരുവനന്തപുരം : പൗരത്വ നിയമത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ.ഒരു സ്വകാര്യ ന്യൂസ്‌ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗവർണർ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. “ഇന്ത്യൻ പാർലമെന്റ് പാസാക്കാക്കി ഇന്ത്യൻ പ്രസിഡന്റ് ഒപ്പുവച്ച നിയമമാണ് പൗരത്വ നിയമം.ആ നിയമത്തെ അംഗീകരിക്കുക എന്നത് ഭരണഘടനാ പദവി അലങ്കരിക്കുന്ന ആൾ എന്ന നിലയിൽ എന്റെ കർത്തവ്യമാണ്. എന്റെ ഭരണഘടനാപരമായ കടമയാണ് ഞാൻ നിറവേറ്റുന്നത്. ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭീതി നിറയ്ക്കാനുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

    Read More »
  • Top Stories
    Photo of ഗവർണ്ണർക്കെതിരെ പ്രതിഷേധം;പ്രോട്ടോകോൾ ലംഘനം ഉണ്ടായി എന്ന് കണ്ണൂർ വി സി

    ഗവർണ്ണർക്കെതിരെ പ്രതിഷേധം;പ്രോട്ടോകോൾ ലംഘനം ഉണ്ടായി എന്ന് കണ്ണൂർ വി സി

    തിരുവനന്തപുരം : ചരിത്ര കോൺഗ്രസിൽ ഗവർണർ പങ്കെടുത്ത ഉൽഘാടനച്ചടങ്ങിൽ  പ്രോട്ടോകോൾ ലംഘനം ഉണ്ടായി എന്ന് കണ്ണൂർ സർവകലാശാല വൈസ്ചാൻസിലർ. പ്രാസംഗികരുടെ പട്ടികയിലും, ഗവർണർക്കു നൽകിയ പട്ടികയിലും ഇർഫാൻ ഹബീബിന്റെ പേരുണ്ടായിരുന്നില്ലന്നും വൈസ് ചാൻസിലർ വ്യക്തമാക്കി.പരുപാടിയിൽ പലകാര്യങ്ങളും ശരിയായരീതിയിലല്ല നടന്നിരുന്നതെന്നും വി സി അഭിപ്രായപ്പെട്ടു. ചരിത്ര കോൺഗ്രസിലെ ഗവർണർക്കെതിരെയുള്ള പ്രതിഷേധത്തിൽ കടുത്ത നടപടികളുമായി രാജ്ഭവൻ.സംഭവത്തെക്കുറിച്ച് ഡി ജി പി യിൽ നിന്നും ഇന്റലിജന്റ്‌സ് മേധാവിയിൽ നിന്നും ഗവർണർ റിപ്പോർട്ട് തേടി.സംഭവത്തിന്റെ വീഡിയോയും സ്റ്റീല്ലും അടക്കമുള്ള ദൃശ്യങ്ങൾ രാജ്ഭവൻ പരിശോധിച്ചിരുന്നു. ഇത് പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഗവർണർ ഡി ജി പി യോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്രത്തിന് നൽകാനും കേസെടുത്ത് മുന്നോട്ട് പോകാനാണ് ഗവർണറുടെ തീരുമാനം.സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള കടുത്ത പ്രതിഷേധമാണ് ചരിത്ര കോൺഗ്രസിൽ ഗവർണ്ണർക്കെതിരെ ഉണ്ടായതെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ.

    Read More »
  • News
    Photo of പൗരത്വനിയമം;യു.പി യിൽ നടന്ന കലാപങ്ങളിൽ കേരളത്തിൽനിന്നുള്ളവർക്കും പങ്ക്

    പൗരത്വനിയമം;യു.പി യിൽ നടന്ന കലാപങ്ങളിൽ കേരളത്തിൽനിന്നുള്ളവർക്കും പങ്ക്

    ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തർപ്രദേശിൽ നടന്ന  അക്രമസംഭവങ്ങളിൽ കേരളത്തിൽനിന്നുള്ളവർക്കും പങ്കുണ്ടെന്ന് യു.പി. പോലീസ്. കാൻപുരിൽ നടന്ന കലാപങ്ങൾ ആസൂത്രിതമായിരുന്നുവെന്നും കലാപം നടത്തിയവരിൽ  കേരളത്തിൽനിന്നുള്ളവരും  ഉൾപ്പെട്ടിട്ടുണ്ടന്നാണ് യു.പി. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്.കലാപകാരികളെ കണ്ടെത്താൻ കേരളത്തിലടക്കം ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിക്കുമെന്നും യു.പി. പോലീസ് അറിയിച്ചു. യു.പി യിൽ വ്യാപകമായി നടന്ന കലാപങ്ങളിൽ ഉത്തർപ്രദേശിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അക്രമസംഭവങ്ങളിൽ കേരളത്തിൽനിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരുടെ പോസ്റ്ററുകൾ തയ്യാറാക്കുകയും ഈ പോസ്റ്ററുകൾ യു.പിയിലും ഡൽഹിയിലും കേരളത്തിലും പതിക്കുകയും ചെയ്യും.

    Read More »
  • Top Stories
    Photo of സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു;മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ

    സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു;മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ

    മണ്ണാർക്കാട്:  സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ വളർത്താൻ ശ്രമിച്ച കുറ്റത്തിന് യുവാവ് അറസ്റ്റിൽ. എടത്തനാട്ടുകര വട്ടമണ്ണപുറം പിലായിത്തൊടി യാസർ അറാഫത്തിനെയാണ് (32) സർക്കിൾ ഇൻസ്പെക്ടർ എൻ.കെ. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് യാസർ അറാഫത്ത് അറസ്റ്റിലായത്. ഇയാൾ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തെറ്റായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

    Read More »
  • Cinema
    Photo of ഷെയ്ൻ നിഗം വിഷയം;അമ്മ ഇടപെടുന്നു,ചർച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

    ഷെയ്ൻ നിഗം വിഷയം;അമ്മ ഇടപെടുന്നു,ചർച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

    കൊച്ചി: ഷെയ്ൻ നിഗം വിഷയത്തിൽ  താരസംഘടന അമ്മ ഇടപെടുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ജനുവരി ഒമ്പതിന് കൊച്ചിയിൽ ചേരും.ഈ യോഗത്തിലേക്ക് ഷെയ്നെ വിളിച്ചു വരുത്തി പ്രശ്നപരിഹാരത്തിനാണ് സംഘടന ശ്രമിക്കുന്നത്. അതേസമയം ഷെയ്നുമായി ചർച്ചയ്ക്കില്ലന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വിഷയം അമ്മ ചർച്ച ചെയ്ത ശേഷം ആ തീരുമാനം തങ്ങളെ അറിയിച്ചാൽ മതിയെന്നും ഇതിനു ശേഷം തങ്ങളുടെ പ്രതികരണം ഉണ്ടാകുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നു.

    Read More »
Back to top button