Month: December 2019

  • Top Stories
    Photo of പൊതുമുതൽ നശിപ്പിച്ചവരുടെ ആസ്തികൾ കണ്ടുകെട്ടിത്തുടങ്ങി.

    പൊതുമുതൽ നശിപ്പിച്ചവരുടെ ആസ്തികൾ കണ്ടുകെട്ടിത്തുടങ്ങി.

    പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ പൊതുമുതൽ നശിപ്പിച്ചവരുടെ ആസ്തികൾ ഉത്തർപ്രദേശ് സർക്കാർ  കണ്ടുകെട്ടിത്തുടങ്ങി. പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നടപടി. മുസഫർ നഗറിലെ പ്രതിഷേധക്കാരുടെ 50 കടകൾ ജില്ലാ ഭരണകൂടം സീൽ ചെയ്തു. മറ്റ് ജില്ലാഭരണകൂടങ്ങളും വസ്തുവകകൾ കണ്ടുകെട്ടൽ നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുമ്പ് പറഞ്ഞിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

    Read More »
  • News
    Photo of പ്രശസ്ത ഛായാഗ്രാഹകൻ  രാമചന്ദ്ര ബാബു അന്തരിച്ചു.

    പ്രശസ്ത ഛായാഗ്രാഹകൻ  രാമചന്ദ്ര ബാബു അന്തരിച്ചു.

    കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകൻ  രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട്ട് ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലൊക്കേഷൻ കാണാൻ എത്തിയതായിരുന്നു. ദേഹംകുഴഞ്ഞുവീണ രാമചന്ദ്ര ബാബുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ സഹോദരനാണ്. 1947 തമിഴ്‌നാട്ടിലെ മധുരന്ദകം എന്ന സ്ഥലത്താണ് രാമചന്ദ്രബാബുവിന്റെ ജനനം. ബിഎസ്‌സി പഠനത്തിന് ശേഷം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഛായാഗ്രഹണം പൂർത്തിയാക്കി. പുണെയിലെ സഹപാഠിയായിരുന്ന ജോൺ എബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നിർമാല്യം, ബന്ധനം, സൃഷ്ടി, സ്വപ്നാടനം, മേള, കോലങ്ങൾ, ദ്വീപ്, അമ്മെ അനുപമെ, ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, രതിനിർവേദം, ചാമരം, നിദ്ര, മർമരം, മണിയൻപിള്ള അഥവാ മണിയൻപിള്ള, ഒരു വടക്കൻ വീരഗാഥ, ഗസൽ, കന്മദം എന്നിവയാണ് രാമചന്ദ്രബാബു ക്യാമറ ചലിപ്പിച്ച പ്രധാന ചിത്രങ്ങൾ. നാലുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങൾക്കും അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു.

    Read More »
  • Top Stories
    Photo of ചാരപ്രവർത്തനം നടത്തിയതിന് ഏഴ് നാവിക ഉദ്യോഗസ്ഥര്‍ പിടിയില്‍

    ചാരപ്രവർത്തനം നടത്തിയതിന് ഏഴ് നാവിക ഉദ്യോഗസ്ഥര്‍ പിടിയില്‍

    ന്യൂഡല്‍ഹി: ചാരപ്രവർത്തനം നടത്തിയതിന് ഏഴ് നാവിക ഉദ്യോഗസ്ഥര്‍ അടക്കം എട്ട് പേര്‍ പിടിയില്‍. പാകിസ്ഥാന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് നാവികരടക്കമുള്ളവർ പിടിയിലായത്. ഓപ്പറേഷന്‍ ഡോള്‍പിന്‍ നോസ് എന്ന പേരില്‍ നേവി ഇന്റലിജന്‍സ്, എൻ ഐ എ  എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴ് നാവിക ഉദ്യോഗസ്ഥര്‍ പാകിസ്ഥാന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു എന്ന വിവരം ഒരു മാസം മുന്‍പാണ് ഐഎന്‍എയ്ക്ക് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.  

    Read More »
  • News
    Photo of ശശിതരൂരിന് അറസ്റ്റ് വാറണ്ട്.

    ശശിതരൂരിന് അറസ്റ്റ് വാറണ്ട്.

    തിരുവനന്തപുരം:ശശിതരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ നായര്‍ സ്ത്രീകളെക്കുറിച്ച് തരൂര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കോടതി എടുത്ത കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തരൂര്‍ എത്തിയിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് .

    Read More »
  • Top Stories
    Photo of പ്രധാന മന്ത്രിക്ക് വധഭീഷണി,ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്

    പ്രധാന മന്ത്രിക്ക് വധഭീഷണി,ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്

    ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി. നാളെ രാം ലീല മൈതാനിയിൽ നടക്കുന്ന പൊതുപരിപാടിയിൽ അക്രമണ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഡൽഹിയിലെ പതിനാലായിരത്തോളം അനധിക്യത കോളനികൾ കേന്ദ്രസർക്കാർ നിയമം മൂലം ക്രമവത്ക്കരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് നാളെ രാം ലീല മൈതാനത്ത് നടക്കുക. പ്രധാനമന്ത്രി ഉൾപ്പടെയുള്ള പ്രമുഖ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.ഈ സാഹചര്യത്തിലാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.    

    Read More »
  • News
    Photo of മലപ്പുറം ആർ ടി ഒ യുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്

    മലപ്പുറം ആർ ടി ഒ യുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്

    മലപ്പുറം: മലപ്പുറം ആർ ടി ഒ അനൂപ് വര്‍ക്കിക്കെതിരെ വിജിലന്‍സ് റെയ്ഡ്. ഇദ്ദേഹത്തിന്റെ പാലക്കാട്ടുള്ള സ്വന്തം വീട്ടിലും വാടക വീട്ടിലും ഓഫീസിലുമായാണ് റെയ്ഡ് നടന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിന്റെ  ഭാഗമായാണ് റെയ്ഡ് നടത്തിയത്.തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അനൂപിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

    Read More »
  • News
    Photo of ഓസ്ട്രേലിയയിൽ കാറപകടത്തിൽ മലയാളി നവദമ്പതിമാർ മരിച്ചു

    ഓസ്ട്രേലിയയിൽ കാറപകടത്തിൽ മലയാളി നവദമ്പതിമാർ മരിച്ചു

    എറണാകുളം : ഓസ്ട്രേലിയയിൽ നടന്ന കാറപകടത്തിൽ മലയാളികളായ  നവദമ്പതിമാർ മരിച്ചു.വെങ്ങോല സ്വദേശികളായ ആൽബിൻ ടി. മാത്യു (30), ഭാര്യ കോതമംഗലം മുളവൂർ പുതുമനക്കുടി നിനു സൂസൻ എൽദോ (28) എന്നിവരാണ് മരിച്ചത്.ഒക്ടോബർ 28-ന് ആയിരുന്നു ഇവരുടെ വിവാഹം. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 6 മണിയോടെയാണ് അപകടം നടന്നത്. ഓസ്ട്രേലിയയിൽ ന്യൂസൗത്ത് വേൽസിലെ ഡബ്ലോക്കടുത്തുണ്ടായ അപകടത്തിൽ കാർ റോഡിൽ നിന്ന് തെന്നിമാറി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.

    Read More »
  • Top Stories
    Photo of തോമസ് ചാണ്ടി എം എൽ എ അന്തരിച്ചു

    തോമസ് ചാണ്ടി എം എൽ എ അന്തരിച്ചു

    കൊച്ചി:കുട്ടനാട് എം.എൽ.എയും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു.കൊച്ചി സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എൻ.സി.പി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി പിണറായി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.

    Read More »
  • News
    Photo of വിദ്യാർഥിയെ വാഴകൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    വിദ്യാർഥിയെ വാഴകൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    കൊല്ലം ഏരൂരിൽ പത്താംക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ വാഴകൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി.ഏരൂർ വിഷ്ണുഭവനിൽ ജിഷ്ണു  ബാബുവിനെയാണ് വാഴ കയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

    Read More »
  • Top Stories
    Photo of ഡി ജി പി യുടെ സർക്കുലറിന് പുല്ലുവില

    ഡി ജി പി യുടെ സർക്കുലറിന് പുല്ലുവില

    “ഇനി ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായാൽ ജില്ലാ പോലീസ് മേധാവിക്കായിരിക്കും ഉത്തരവാദിത്തം”  കൊല്ലത്ത് വാഹന പരിശോധനക്കിടെ സിവിൽ പോലീസ് ഓഫീസർ ബൈക്ക് യാത്രക്കാരനെ ലാത്തിക്കെറിഞ്ഞുവീഴ്ത്തിയ സംഭവത്തിൽ പോലീസ് മേധാവി പ്രതികരിച്ചത് ഇങ്ങനെയാണ്.

    Read More »
Back to top button