Month: December 2019
- Spiritual
ധനുമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം
അശ്വതി, ഭരണി, കാര്‍ത്തികയുടെ കാല്‍ഭാഗമടങ്ങിയ മേടം രാശി. മേടക്കൂറുകാർക്ക് ധനുമാസം തൊഴില്‍ മേഖലയില്‍ ഉന്നതിയുണ്ടാകും.ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യക്കുറവ് ഉണ്ടാകാതെ ശ്രദ്ധിക്കണം.ധനലാഭവും ധര്‍മ്മകാര്യ സിദ്ധിയും സ്ത്രീ നിമിത്തം സുഖവും വര്‍ധിക്കും. ബന്ധുജനങ്ങളുടെ വിരോധത്തിന് പാത്രമാകാതെ ശ്രദ്ധിക്കണം. ആഡംബര വസ്തുക്കള്‍, സ്വര്‍ണാഭരണള്‍, വിശേഷപ്പെട്ട രത്നങ്ങള്‍ എന്നിവ വാങ്ങുന്നതിനു യോഗം. വീടുപണിക്ക് തുടക്കം കുറിക്കുകയോ നിലവില്‍ നിര്‍മാണം നടക്കുന്ന വീട് പണി പൂര്‍ത്തിയാക്കുകയോ ചെയ്യും. രക്തസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കും, ത്വക് രോഗങ്ങള്‍, വ്രണങ്ങള്‍ എന്നിവയുണ്ടാകാന്‍ സാധ്യത.കണ്ണ് സംബന്ധമായ അസുഖങ്ങള്‍ വരുന്നതിനോ കാഴ്ചക്കുറവിനോ സാധ്യത.വാഹന യാത്രകളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാര്‍ത്തിക നക്ഷത്രത്തിന്റെ അവസാനമുക്കാല്‍ഭാഗം, രോഹിണി, മകീര്യം നക്ഷത്രത്തിന്റെ ആദ്യപകുതിയടങ്ങിയ ഇടവം രാശി. ഇടവക്കൂറുകാർ ധനുമാസത്തിൽ വിശേഷപ്പെട്ട ദേവാലയങ്ങളിലും പുണ്യസ്ഥലങ്ങളിലും ദര്‍ശനം നടത്തും.കർമരംഗത്ത് പ്രശംസനീയമായ നേട്ടങ്ങൾ ഉണ്ടാക്കും. സഹപ്രവര്‍ത്തകരുമായോ ബന്ധുജനങ്ങളുമായോ തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതള്ളതിനാല്‍ എല്ലാ കാര്യങ്ങളിലും വ്യക്തതയുണ്ടാകണം. പിതൃ-ഗുരുസ്ഥാനീയര്‍ക്ക് രോഗം വര്‍ധിക്കാന്‍ സാധ്യത. എതിര്‍ലിംഗത്തില്‍പ്പെട്ടവരില്‍ നിന്ന് ഉപദ്രവത്തിനുയോഗമുണ്ടാകും.വ്യാപാര ബന്ധങ്ങളില്‍ തര്‍ക്കങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം.ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകും. അലച്ചിലുകളും ദൂരസഞ്ചാരവും ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. മകീര്യം നക്ഷത്രത്തിന്റെ അവസാന അരഭാഗം, തിരുവാതിര, പുണര്‍തം നക്ഷത്രത്തിന്റെ ആദ്യ മുക്കാല്‍ഭാഗം അടങ്ങിയ മിഥുനം രാശി. മിഥുനകൂറുകാർക്ക് ധനുമാസത്തില്‍ സന്താനഭാഗ്യത്തിനും സാമ്പത്തികനേട്ടത്തിനും യോഗമുണ്ട്. തൊഴിലില്‍ ഉന്നതിയുണ്ടാകും. വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുന്നവര്‍ക്ക് അനുയോജ്യ ബന്ധങ്ങള്‍ വന്നു ചേരും.വീട് പുതുക്കി പണിയുന്നതിനോ വീട് വാങ്ങുന്നതിനോ യോഗം കാണുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം.ദമ്പതികള്‍ തമ്മില്‍ ഐക്യക്കുറവു കാണുന്നതിനാല്‍ എല്ലാകാര്യങ്ങളും ചിന്തിച്ച് പ്രവര്‍ത്തിക്കണം.സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം. മാനസിക സമ്മര്‍ദം വര്‍ധിക്കും. ശത്രുക്കളില്‍ നിന്നും അസൂയാലുക്കളില്‍ നിന്നും ഉപദ്രവം വര്‍ധിക്കും. മത്സരങ്ങളില്‍ വിജയമുണ്ടാകാനുള്ള യോഗമുണ്ട്. കലാകാരന്മാര്‍ക്ക് മികച്ച സമയമാണ്. പുതിയ സൗഹൃദബന്ധങ്ങള്‍ ആരംഭിക്കും.പുതിയ ചില സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യതയും കാണുന്നു. പുണര്‍തത്തിന്റെ അവസാന കാല്‍ഭാഗം, പൂയം, ആയില്യം നക്ഷത്രമടങ്ങിയ കര്‍ക്കിടകം രാശി. കർക്കിട കൂറുകാർക്ക് ധനുമാസം പൊതുവെ ഗുണാനുഭവങ്ങൾ കൂടി നിൽക്കുന്ന കാലമാണ്. സാമ്പത്തിക നേട്ടമുണ്ടാകും.രോഗദുരിതങ്ങള്‍ക്കു ശമനമുണ്ടാകും.സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നതില്‍ സാമര്‍ഥ്യം കാണിക്കും.സന്താനങ്ങളുടെ കാര്യത്തില്‍ ഗുണാനുഭവം…
Read More » - News
എസ്എഫ്ഐക്കാർ എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു, രണ്ട് എബിവിപി പ്രവർത്തകർ ഗുരുതര പരിക്കോടെ ആശുപത്രിയിൽ
ത്യശ്ശൂർ :തൃശ്ശൂർ കേരള വർമ്മ കോളേജിൽ എസ് എഫ് ഐ-എ ബി വി പി സംഘർഷം. ഗുരുതരമായി പരിക്കേറ്റ രണ്ട് എ ബി വി പി പ്രവർത്തകരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാർ നടത്തിയതിനാണ് എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. എസ് എഫ് ഐ പ്രവർത്തകർ കൂട്ടമായെത്തി സെമിനാറിൽ പങ്കെടുത്ത എബിവിപി പ്രവർത്തകരെ തിരഞ്ഞു പിടിച്ചു മർദ്ധിക്കുകയായിരുന്നു.സംഘർഷത്തിൽ ഒരധ്യാപകനും പരിക്കേറ്റു.
Read More » - News
എൻഐഎ ഉദ്യോഗസ്ഥൻ ചമഞ്ഞു തട്ടിപ്പ്, മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി : എൻ ഐ എ യുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് നദിമിനെയാണ് മുളവുകാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്നും എയർ ഗണ്ണുകളും പിടിച്ചെടുത്തു.ബോൾഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചുവരികെയാണ് നദീമിനെ പൊലീസ് പിടികൂടിയത്. ബോൾഗാട്ടിയിലെ ഹോട്ടലിൽ താമസിച്ചിരുന്ന ഇയാളുടെ മുറിയിൽ നിന്നും സാധനങ്ങൾ മോഷണം പോയിഎന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും നദീം ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. പൊലീസിന് മാത്രമേ ദൃശ്യങ്ങൾ കൈമാറാൻ കഴിയൂ എന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഈ സമയം താൻ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് മൊബൈലിൽ ഉണ്ടായിരുന്ന വ്യാജ തിരിച്ചറിയൽ കാർഡിന്റെ ഫോട്ടോ കാണിച്ചു. ഇതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് കഞ്ചാവും ലഹരി മരുന്നും ഒരു എയർ ഗണ്ണും എയർ പിസ്റ്റളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. എൻഐഎ ഉദ്യോഗസ്ഥർ എത്തി നദീമിനെ ചോദ്യം ചെയ്തു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇയാൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം എൻ ഐ എ യും നടത്തും.
Read More » - News
ഹർത്താൽ തുടങ്ങി പൊതുവെ സമാധാനപരം, ചിലയിടങ്ങളിൽ നേരിയ സംഘർഷം
കൊല്ലം : പൗരത്വനിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.കൊല്ലം കരുനാഗപ്പള്ളിയിൽ ഹർത്താൽ അനുകൂലികൾ ആംബുലൻസ് അടിച്ചുതകർത്തു. രോഗിയില്ലാത്ത ആംബുലൻസ് പ്രകടനത്തിലേക്ക് ഓടിച്ചുകയറ്റാൻ നോക്കിയതാണ് പ്രകോപനത്തിന് കാരണം.
Read More » - Health
തടികുറയ്ക്കാം മധുരക്കിഴങ്ങ് കഴിച്ചുകൊണ്ട്
അമിതവണ്ണം എല്ലാവരുടെയും മനസമാധാനം കളയുന്ന ഒരു പ്രശ്നമാണ് പ്രതേകിച്ച് ചെറുപ്പക്കാർക്ക്. പട്ടിണികിടന്നും വിവിധ ഡയറ്റ് പ്ലാനുകൾ പരീക്ഷിച്ചും മടുത്തവർക്ക് ഇതാ ഒരു പുതിയ വഴി. നല്ല രുചിയായിട്ട് ആസ്വദിച്ചു കഴിച്ചുകൊണ്ട് ഇനി വണ്ണം കുറക്കാം ശരീരസൗന്ദര്യം നിലനിർത്താം.
Read More » - News
നാളത്തെ ഹർത്താലിൽ മാറ്റമില്ല
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ മാറ്റമില്ലെന്ന് സംയുക്ത സമിതി.കടകൾ അടച്ചും വാഹന യാത്ര ഒഴിവാക്കിയും ഹർത്താലിനോട് സഹകരിക്കണമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. ഹർത്താൽ സമാധാനപരമായിരിക്കുമെന്നും ആഹ്വാനം ചെയ്ത സംഘടനകളുടെ പ്രവർത്തകരുടെ ഭാഗത്തുനിന്ന് യാതൊരു അക്രമപ്രവർത്തനവും ഉണ്ടാകില്ലെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.
Read More »