Month: December 2019
- News
വികലാംഗയെ പീഢിപ്പിച്ച പ്രതി അറസ്റ്റിൽ
കൊല്ലം :കൊല്ലം പരവൂരിൽ വികലാംഗയായ വീട്ടമ്മയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പൂതക്കുളം മാവിളയിൽ പരട്ടവിള വീട്ടിൽ സുകുമാരന്റെ മകൻ സുധീഷ് (32) ആണ് പിടിയിലായത്.
Read More » - Cinema
ഷെയ്ൻ നിഗം പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചു പ്രശ്നത്തിൽ ഫെഫ്ക ഇടപെടില്ല:ബി. ഉണ്ണികൃഷ്ണൻ
കൊച്ചി : നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് ചർച്ചകളിൽ ഫെഫ്ക ഇടപെടില്ലെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഷെയ്ൻ പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടു. ചിത്രീകരണ സമയവുമായി ബന്ധപ്പെട്ട് നടൻ പറഞ്ഞതെല്ലാം നുണയാണെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. 24 ന്യൂസ് ചാനലിന്റെ 360 എന്ന പ്രോഗ്രാമിലാണ് ബി. ഉണ്ണികൃഷ്ണൻ ഫെഫ്കയുടെ നിലപാട് വ്യക്തമാക്കിയത്. ആരെയും അറിയിക്കാതെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോകുക എന്നതൊക്കെ കേട്ടറിവില്ലാത്ത കാര്യമാണ്. പാക്കപ്പ് പറഞ്ഞു എന്ന് ഷെയ്ൻ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. ഷൂട്ടിംഗ് നടക്കുമ്പോഴാണ് ഷെയ്‌നെ കാണാതാകുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
Read More » - News
സംസ്ഥാനത്ത് ഉള്ളിവില കുറയുന്നു
കൊച്ചി:സംസ്ഥാനത്ത് ഉള്ളിവില കുറയുന്നു.മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞ് വില നൂറു രൂപയിലെത്തി. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുന്നതോടെ വിപണി ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍. പുണെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ കുറവുണ്ടായത്.ഉള്ളിവില ഇനിയും കുറയും.രണ്ടു ദിവസത്തിനകം കിലോയ്ക്ക് 60 രൂപയിലെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
Read More » - News
കൊല്ലത്ത് ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം
കൊല്ലം : കൊല്ലത്ത് ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ പ്രവര്‍ത്തിക്കുന്നതായി വിവരം. കൊല്ലം ജില്ലയ്ക്ക് പുറത്തു നിന്ന് ജില്ലയില്‍ താമസമാക്കിയിട്ടുള്ള ചില വിദ്യാർത്ഥിനികൾ ഹൗസ് ബോട്ട് പെൺവാണിഭ ഏജന്റുമാരുടെ ഇരകളാണെന്നാണ് അറിയാൻ കഴിയുന്നത്.വിദേശികളെയും അന്യസംസ്ഥാന ടുറിസ്റ്റുകളെയും ലക്ഷ്യമിട്ടാണ് സംഘത്തിന്റെ പ്രവർത്തനം നടക്കുന്നത്. മണിക്കൂറിന് 1000 മുതല്‍ 5000 രൂപ വരെ വാടകയ്ക്ക് ഹൌസ് ബോട്ട് ലഭ്യമാണ്. എന്നാല്‍ അല്‍പം കൂടി പണം നല്‍കിയാല്‍ പെണ്‍കുട്ടികളെ അവര്‍ തന്നെ എത്തിച്ചുതരും. മാത്രമല്ല കമിതാക്കള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവര്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിവരം.
Read More » - Politics
കണ്ണൂരിൽ സിപിഎം കോൺഗ്രസ് സംഘർഷം
കണ്ണൂർ :കണ്ണൂർ കടമ്പൂരില്‍ കോണ്‍ഗ്രസ് -സി പി എം സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്ക് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും മൂന്ന് കോണ്‍ഗ്ര്‌സസുകാര്‍ക്കുമാണ് പരിക്കേറ്റത്. കടമ്പൂരിലെ രാജീവ് ഭവനിൽ അതിക്രമിച്ച് കയറിയ സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാജീവ് ഭവന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. കടമ്പൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.ഒ രാജേഷ് പറഞ്ഞു കാടാച്ചിറയില്‍ നടന്ന കോണ്‍ഗ്രസ്സ് പ്രകടനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് ആരോപണം. കെഎസ്യു കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം അഭിനവ്, കടമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ അനില്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ്സ് കടമ്പൂര്‍ മണ്ഡലം സെക്രട്ടറി ശ്രീരാഗ് എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ അഭിനവ് അടിയുടെ ആഘാതത്തില്‍ ബോധരഹിതനായി. ഇതിന് ശേഷമാണ് ശ്രീരാഗിനും, അനില്‍കുമാറിനും നേരെ അക്രമം നടന്നത്. പരിക്കേറ്റ മൂവരും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. കടമ്പൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. അക്രമത്തില്‍ പങ്കാളികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » - News
പ്രധാനമന്ത്രി പടികൾ കയറുന്നതിനിടെ അടിതെറ്റി വീണു
പ്രധാനമന്ത്രി നരേന്ദ്ര മോദി പടികൾ കയറുന്നതിനിടെ അടിതെറ്റി വീണു.ഗംഗാ അടൽ ഘട്ടിന്‍റെ പടികള്‍ കയറുന്നതിനിടെയായിരുന്നു നരേന്ദ്ര മോദി അടിതെറ്റി വീണത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ താങ്ങാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം താഴെ വീഴുകയായിരുന്നു. പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. ഗംഗാ പുനരുദ്ധാരണ കൗണ്‍സിലിന്‍റെ പ്രഥമ യോഗത്തിന് കാണ്‍പൂരില്‍ എത്തിയതായിരുന്നു മോദി. രാവിലെ വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു.
Read More »