Year: 2019
- Politics
കോൺഗ്രസ് സിപിഎം സംയുക്ത പ്രക്ഷോഭം;കെ പി സി സി യിൽ ഭിന്നത
തിരുവനന്തപുരം: സി പി എമ്മുമായുള്ള സംയുക്ത പ്രക്ഷോഭത്തെച്ചൊല്ലി കെ പി സി സി യിൽ ഭിന്നത. പൗരത്വഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രതിഷേധത്തില്‍ സിപിഎമ്മുമായി സഹകരിക്കാനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംബന്ധിച്ച തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാൻ നാളെ സർക്കാർ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് മുല്ലപ്പള്ളിയുടെ തീരുമാനമെന്നാണ് സൂചന.
Read More » - News
കെഎസ്ആര്‍ടിസി തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്.കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് ആണ് അടുത്ത മാസം 20 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നത്.ശമ്പള പ്രതിസന്ധിയാണ് പണിമുടക്കിന് കാരണം. സമരത്തിന് ടിഡിഎഫ് അടുത്തയാഴ്ച നോട്ടീസ് നല്‍കും.കഴിഞ്ഞ മൂന്ന് മാസമായി കെഎസ്ആര്‍ടിസിയില്‍ രണ്ട് തവണകളായാണ് ശമ്പളം വിതരണം ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു അഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടന ഈ മാസം 2 മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുകയാണ്. ഇതിനു പിന്നാലയാണ് പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫും സത്യഗ്രഹസമരം തുടങ്ങിയത്.
Read More » - News
ബിന്ദു അമ്മിണിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്താനെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി അടക്കം നൂറോളംപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു . യു പി ഭവനു മുന്നിൽ പ്രതിഷേധം നടത്താൻ എത്തിയ വിദ്യാർത്ഥികൾക്കും ഭീം ആർമി പ്രവർത്തകർക്കൊപ്പമായിരുന്നു ബിന്ദു അമ്മിണിയും എത്തിയത്. തുടർന്നാണ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത്. പൗരത്വഭേദതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഉത്തർപ്രദേശിൽ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുപി ഭവന് മുന്നിൽ പ്രതിഷേധം നടന്നത്. വിദ്യാർഥികളടക്കമുള്ള നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കനത്ത പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയിലുടനീളം കനത്ത സുരക്ഷ ഏർപ്പാടുക്കുകയും വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജാമിയ സർവകലാശാലയിലെ വിവിധ വിദ്യാർഥി സംഘടനകളുടെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലും ഇന്ന് യുപി ഭവന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.നിരോധനാജ്ഞ ലംഘിച്ച് ഡൽഹി ജമാ മസ്ജിദിന് പുറത്തും ഇന്ന് പ്രതിഷേധം അരങ്ങേറിയിരുന്നു.
Read More » - News
തൃശ്ശൂരിൽ പിതാവിനേയും മാതൃസഹോദരിയേയും യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി
തൃശ്ശൂർ : തൃശൂർ തളിക്കുളം എടശ്ശേരിയില്‍ പിതാവിനേയും മാതൃസഹോദരിയേയും യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി.തളിക്കുളം സ്വദേശി ജമാല്‍(60), ഭാര്യ സഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്.ജമാലിന്റെ മകന്‍ ഷെഫീഖാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഷെഫീഖ് രണ്ടുപേരെയും കല്ല് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു ഷെഫീഖ്. സംഭവത്തിൽ ഷെഫീഖിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. വീട്ടിലെത്തിയ ഷെഫീഖ് പിതാവിനെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് മർദ്ദിക്കുകയും കരിങ്കല്ല് കൊണ്ട് തലക്കടിക്കുകയും ചെയ്തു. പിന്നീട് മുറ്റത്ത് പാഴ് വസ്തുക്കൾക്ക് തീയിട്ട ശേഷം അതിലേക്ക് പിതാവിനെ തള്ളിയിടുകയായിരുന്നു. സംഭവം കണ്ട മാതാവ് കുഞ്ഞി പാത്തു ഷെഫീഖിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും മാതാവിനെയും മർദ്ദിച്ചു. പിന്നീട് കുഞ്ഞി പാത്തു തൊട്ടടുത്ത് താമസിക്കുന്ന അനിയത്തി ഖദീജയെ വിളിച്ചു കൊണ്ട് വന്ന് പിടിച്ചു മാറ്റാൻ ശ്രമിച്ചു. ഇതിനിടെയാണ് ഖദീജയ്ക്ക് തലക്കടിയേറ്റത്.
Read More »