Year: 2019

  • News
    Photo of കോയമ്പത്തൂരിൽ വാഹനാപകടം:2 കുട്ടികൾ ഉൾപ്പെടെ 4 മലയാളികൾ മരിച്ചു

    കോയമ്പത്തൂരിൽ വാഹനാപകടം:2 കുട്ടികൾ ഉൾപ്പെടെ 4 മലയാളികൾ മരിച്ചു

    കോയമ്പത്തൂർ: കോയമ്പത്തൂരിൽ മധുക്കര ദേശീയ പാതയിലുണ്ടായ വാഹനാപടകത്തിൽ കാർയാത്രക്കാരായ 4 മലയാളികൾ മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50), മീര (38), ആദിഷ (12), ഋഷികേശ് (ഏഴ്) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന രാജൻ, ആതിര, നിരഞ്ജൻ, വിപിൻ എന്നിവർ പരിക്കുകളോടെ ആശുപത്രിയിലാണ്.

    Read More »
  • News
    Photo of ശബരിമലയിൽ ഇന്ന് മണ്ഡലപൂജ,വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്

    ശബരിമലയിൽ ഇന്ന് മണ്ഡലപൂജ,വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്

    ശബരിമല : സമാധാനപരമായി കടന്നുപോയ നാൽപത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10 മണി മുതൽ 11.45 വരെയാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ നടക്കുക.ഇന്ന് രാത്രി 10ന് ഹരിവരാസനം ചൊല്ലി അടക്കുന്ന 30ന് വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് ഇനി തുറക്കുക. സൂര്യഗ്രഹണം കണക്കിലെടുത്ത് ഇന്നലെ ദർശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതിനാല്‍ സന്നിധാനത്ത് വൻഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെയെത്തിയ തങ്കഅങ്കി ഘോഷയാത്രയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ചു. ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നാണ് തങ്കഅങ്കി പേടകം ഏറ്റുവാങ്ങിയത്. ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയും നടന്നു.

    Read More »
  • Top Stories
    Photo of മിലിട്ടറി എൻജിനിയറിങ് കോളേജിൽ അപകടം മലയാളി അടക്കം രണ്ട് സൈനികർ മരിച്ചു

    മിലിട്ടറി എൻജിനിയറിങ് കോളേജിൽ അപകടം മലയാളി അടക്കം രണ്ട് സൈനികർ മരിച്ചു

    പൂനെ: പുനെയിലെ മിലിട്ടറി എൻജിനിയറിങ് കോളേജിൽ ഉണ്ടായ അപകടത്തിൽ മലയാളി അടക്കം രണ്ട് സൈനികർ മരിച്ചു. പാലക്കാട് കുത്തനൂർ സ്വദേശി ലാൻസ് ഹവിൽദാർ പി.കെ സജീവൻ, ലാൻസ് നായിക് ബി.കെ വാഗ്മൊറെ എന്നിവരാണ് മരിച്ചത്.അഞ്ചുപേർക്ക് പരിക്കേറ്റു. പരിശീലനത്തിന്റെ ഭാഗമായി ബെയ്‌ലി പാലം നിർമ്മിക്കവെയാണ് അപകടമുണ്ടായത്.അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ച് സൈനികര്‍ മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലാണ്.ഏഴ് സൈനികർ തകർന്ന പാലത്തിനടിയിൽ കുടുങ്ങി. പരിക്കേറ്റവരെ ഉടൻ സൈനിക ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.ബെയ്‌ലി പാലം നിര്‍മിക്കുന്നതിനിടെ ഒരു ഭാഗം തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖാപിച്ചു.

    Read More »
  • News
    Photo of സിനിമക്കാർക്കെതിരെ വീണ്ടും സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്

    സിനിമക്കാർക്കെതിരെ വീണ്ടും സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്

    സിനിമക്കാർക്കെതിരെ വീണ്ടും സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്.കഴിഞ്ഞ നവംബർ ഒന്നിന് ഒന്നിന് സംഗീത സംവിധായകൻ ബിജിബാലിന്റേയും, ഷഹബാസ് അമന്റെയും നേതൃത്വത്തിൽ കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ നടത്തിയ ‘കരുണ സംഗീത’ നിശയുടെ വരവ് കണക്ക് ചോദിച്ചുകൊണ്ടാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.

    Read More »
  • News
    Photo of സിനിമാക്കാർക്ക് നേരെ അധിക്ഷേപം, സന്ദീപ് വാര്യരെ തള്ളി ബിജെപി

    സിനിമാക്കാർക്ക് നേരെ അധിക്ഷേപം, സന്ദീപ് വാര്യരെ തള്ളി ബിജെപി

    തിരുവനന്തപുരം : സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും വ്യക്തിപരമായി അധിക്ഷേപിച്ചും ഫേസ്ബുക് പോസ്റ്റിട്ട യുവമോർച്ച നേതാവ് സന്ദീപ് ജി വാര്യരെ തള്ളി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവരോട് പക പോക്കുന്നത് ബിജെപി നയമല്ലെന്ന് രമേശ് പറഞ്ഞു.സന്ദീപിൻ്റെ നിലപാട് വ്യക്തിപരമാണെന്നും അത് ബിജെപി യുടെ അഭിപ്രായമല്ലന്നും എംടി രമേശ് വ്യക്തമാക്കി. ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായമുണ്ട്. അഭിപ്രായപ്രകടനം നടത്താനാണ് നവമാധ്യമങ്ങൾ ഉപയോഗിക്കുന്നത്.സിനിമാക്കാർക്ക് എതിരായ സന്ദീപ് വാര്യരാരുടെ അഭിപ്രായം വ്യക്തിപരമാണ്. ഫേസ്ബുക്കിൽ കുറിക്കുന്നത് വ്യക്തിപരമായ നിലപാടാണ്, ബിജെപിയുടെ നിലപാടല്ല. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരോട് പക പോക്കുന്നതു ബിജെപി നയം അല്ല അത്തരത്തിൽ ഒരു നീക്കവും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും എംടി രമേശ് വ്യക്തമാക്കി.

    Read More »
  • News
    Photo of അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ

    അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ

    പുനലൂർ : വൃദ്ധയായ അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ.പുനലൂർ തലയംകുളം സ്വദേശി അയ്യപ്പനെയാണ്(35) പുനലൂർ പോലീസ് അറസ്റ്റ് ചെയ്യ്തത്.മർദ്ദനത്തിൽ പരിക്കേറ്റ അമ്മയെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • Top Stories
    Photo of നൂറ്റാണ്ടിലെ അപൂർവ പ്രപഞ്ച അത്ഭുതം വീക്ഷിച്ച് ലോകം

    നൂറ്റാണ്ടിലെ അപൂർവ പ്രപഞ്ച അത്ഭുതം വീക്ഷിച്ച് ലോകം

    തിരുവനന്തപുരം: പൂർണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ അപൂർവ പ്രപഞ്ച അത്ഭുതം വീക്ഷിച്ച് ലോകം.സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമായത്. തെക്കൻ കർണ്ണാടകത്തിലും, വടക്കൻ കേരളത്തിലും, മദ്ധ്യതമിഴ്നാട്ടിലും ഇന്ത്യയിൽ വലയ ഗ്രഹണത്തിന്റെ  വ്യക്തമായ ദൃശ്യങ്ങൾ ലഭ്യമായി. കേരളത്തിന്‍റെ വടക്കൻ ഭാഗങ്ങളിൽ വലയസൂര്യഗ്രഹണം പൂർണമായും  തെക്കൻ ഭാഗങ്ങളിൽ ഭാഗികമായും ഈ അപൂ‌ർവ്വ പ്രതിഭാസം കാണാൻ കഴിഞ്ഞു. കാസർകോട് ചെറുവത്തൂരാണ് ഗ്രഹണം ആദ്യം വ്യക്തമായി ദൃശ്യമായത്. ചെറുവത്തൂരിൽ 5000 ൽ അധികം ആളുകൾ ഗ്രഹണം കാണാൻ സൗകര്യം ഒരുക്കിയ ഇടങ്ങളിൽ ഒന്നിച്ചുകൂടി. എന്നാൽ വയനാട്ടിൽ കാർമേഘം മൂലം പൂർണ്ണ വലയ ഗ്രഹണം കാണാൻ കഴിഞ്ഞില്ല.

    Read More »
  • News
    Photo of സവാള നൽകാത്തതിന് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു

    സവാള നൽകാത്തതിന് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു

    തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭക്ഷണത്തോടൊപ്പം സവാള അരിഞ്ഞത് നൽകാത്തതിന് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. വഞ്ചിയൂരിലാണ് സംഭവം. മദ്യപിച്ചെത്തിയ യുവാക്കളാണ് അക്രമം നടത്തിയത്. വഞ്ചിയൂര്‍ കൈതമുക്കിലെ വെട്ടുകാട്ടില്‍ ഹോട്ടലാണ് യുവാക്കൾ അടിച്ചു തകര്‍ത്തത്. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം.ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾക്ക് ഭക്ഷണത്തിനൊപ്പം സവാള അരിഞ്ഞത് നൽകിയിരുന്നു. തുടർന്ന് യുവാക്കൾ സവാള രണ്ടാമതും ആവശ്യപ്പെട്ടു. എന്നാൽ വില കൂടുതലായതിനാൽ അധികം സവാള നൽകിയില്ല. ഇതിൽ പ്രകോപിതരായ യുവാക്കൾ ഹോട്ടൽ അടിച്ചു തകർക്കുകയായിരുന്നു.

    Read More »
  • News
    Photo of വലയ സൂര്യഗ്രഹണം തുടങ്ങി

    വലയ സൂര്യഗ്രഹണം തുടങ്ങി

    തിരുവനന്തപുരം : അപൂർവ്വമായ വലയ സൂര്യഗ്രഹണം തുടങ്ങി. വടക്കൻ കേരളത്തിൽ പൂർണ്ണ വലയ ഗ്രഹണവും മറ്റിടങ്ങളിൽ ഭാഗിക ഗ്രഹണവും ദൃശ്യമാവും. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വരുമ്പോൾ വലയം പോലെ സൂര്യൻ ദൃശ്യമാകുന്നതാണ് വലയ സൂര്യഗ്രഹണം. നഗ്നനേത്രങ്ങൾ കൊണ്ടോ എക്സ്റേ ഫിലിം പോലുള്ള സാധനങ്ങൾ കൊണ്ടോ ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പുണ്ട്. ഈ നൂറ്റാണ്ടിലെ തന്നെ രണ്ടാമത്തെ വലയ സൂര്യ ഗ്രഹണമാണ് കേരളത്തിൽ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. രാവിലെ 8.05 ന് തുടങ്ങിയ ഗ്രഹണം  11.10 മണിവരെ തുടരും.  9.30 നാണ് ഗ്രഹണം പാരമ്യത്തിലെത്തുക. ആ സമയം സൂര്യൻ 90 ശതമാനത്തോളം മറയ്ക്കപ്പെടും.കാസർകോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ 2.45 മിനുട്ട് സമയത്തേക്ക് വലയ ഗ്രഹണം കാണാം. മറ്റു ജില്ലകളിൽ ഭാഗിക ഗ്രഹണവും കാണാം. സോളാർ ഫിൽറ്ററുകൾ, സോളാർ കണ്ണടകൾ, പിൻഹോൾ കാമറ എന്നിവ ഉപയോഗിച്ച് ഗ്രഹണം കാണാം.

    Read More »
  • Politics
    Photo of ഗവർണർ അനാവശ്യമായി കൊട്ടാനുള്ള ചെണ്ടയല്ല:കെ സുരേന്ദ്രൻ

    ഗവർണർ അനാവശ്യമായി കൊട്ടാനുള്ള ചെണ്ടയല്ല:കെ സുരേന്ദ്രൻ

    കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് അഭിവാദ്യമർപ്പിച്ചും, ഭരണ പ്രതിപക്ഷങ്ങളെ വിമർശിച്ചും ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്‌.കാലാകാലങ്ങളായി കേരളം ഭരിക്കുന്നവർ ചെയ്തുകൂട്ടികൊണ്ടിരിക്കുന്ന  ഭരണഘടനാവിരുദ്ധമായ നടപടികൾക്ക് ഗവർണർ വിലങ്ങുതടിയാകുന്നതിനാലാണ് ഇരു കൂട്ടരും ഗവർണറെ വിമർശിക്കുന്നതെന്ന് സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിൽ ആരോപിക്കുന്നു.സർവകലാശാല അഴിമതിയും,ഓഡിറ്റ് നടത്താതെ ഖജനാവ് കൊള്ളയടിക്കുന്ന പല കേസുകളിലും ഗവർണർ ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിനാൽ ഒരു മുഴം മുന്നേയുള്ള ഏറാണ് ഗവർണർക്കു നേരെയുള്ള വിമർശനമെന്നും സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.അനാവശ്യമായി കൊട്ടാനുള്ള ചെണ്ടയല്ല ഗവർണ്ണറെന്നും സുരേന്ദ്രൻ ഓർമിപ്പിക്കുന്നു.ഗവർണർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.   ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം   കഴിഞ്ഞ കുറച്ചു ദിവസമായി ബഹുമാന്യനായ കേരളാ ഗവർണ്ണർക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കന്മാരും വലിയ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണല്ലോ. പാർലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത മഹാ അപരാധമായി വ്യാഖ്യാനിക്കുന്നത്. ഇത്രയും കാലം നിങ്ങൾ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഒരു ഗവർണ്ണറയേ നിങ്ങൾ കണ്ടിട്ടുള്ളൂ. ഇപ്പോൾ സർവ്വകലാശാലകളിലെ മാർക്കു തട്ടിപ്പും അഴിമതിയും ഗവർണ്ണർ അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ട്. പിന്നെ ഓഡിറ്റ്‌ നടത്താതെ സർക്കാർ ഖജനാവ്‌ കൊള്ളയടിക്കുന്ന പല കേസ്സുകളിലും അദ്ദേഹം ഭരണഘടനാ ബാധ്യത നിറവേറ്റുന്നുണ്ട്. ഈ ഗവർണ്ണർ തുടരുന്നത് കാലാകാലങ്ങളായി തുടരുന്ന പല ഭരണഘടനാ വിരുദ്ധ നടപടികൾക്കും പകൽകൊള്ളകൾക്കും വിലങ്ങുതടിയാവുമെന്ന് മനസ്സിലാക്കിയുള്ള ഒരു മുഴം മുമ്പേയുള്ള ഏറാണിത്. സി. പി. എമ്മിനോടും കോൺഗ്രസ്സിനോടും ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് അനാവശ്യമായി കേറി കൊട്ടാനുള്ള ചെണ്ടയല്ല സംസ്ഥാന ഗവർണ്ണർ. കണ്ണും കാതും കൂർപ്പിച്ചു വെച്ച് ഭരണഘടനാ ബാധ്യത നിറവേറ്റുന്ന കേരളാ ഗവർണ്ണർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ.

    Read More »
Back to top button