Year: 2019

  • News
    Photo of കമലിനും അഷിഖ്അബുവിനും എതിരെ ബാലാവകാശകമ്മീഷനിൽ പരാതി

    കമലിനും അഷിഖ്അബുവിനും എതിരെ ബാലാവകാശകമ്മീഷനിൽ പരാതി

    തിരുവനന്തപുരം: സംവിധായകരായ കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി നൽകി.കുട്ടികളെ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിനിറക്കിയെന്നാണ് പരാതി. യുവമോർച്ച സംസ്ഥാന സമിതി അംഗം ബി ജി വിഷ്ണുവാണ് പരാതി നൽകിയത്.കൊച്ചിയിൽ നടന്ന പൗരത്വ പ്രതിഷേധത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതാണ് പരാതിക്ക് കാരണം. കഴിഞ്ഞ തിങ്കളാഴ്ച കൊച്ചിയിൽ സിനിമാക്കാരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരിൽപൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. നിരവധി സിനിമാപ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ നിരവധി കുട്ടികളേയും അണിനിരത്തിയിരുന്നു.

    Read More »
  • News
    Photo of കൊല്ലത്ത് സദാചാര ഗുണ്ടായിസം,ദമ്പതികൾക്കും വികലാംഗനായ യുവാവിനും ഉൾപ്പെടെ മർദ്ദനം

    കൊല്ലത്ത് സദാചാര ഗുണ്ടായിസം,ദമ്പതികൾക്കും വികലാംഗനായ യുവാവിനും ഉൾപ്പെടെ മർദ്ദനം

    കൊല്ലം: കൊല്ലത്ത് ദമ്പതികൾക്ക് നേരെ സദാചാര ആക്രമണം. കാറിൽ യാത്ര ചെയ്ത ദമ്പതികളെ കാവനാട് വച്ച് അഞ്ചംഗ സംഘം ആക്രമിച്ചു. സംഭവത്തിൽ ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണൻ, കാവനാട് സ്വദേശി വിജയലാൽ എന്നിവർ അറസ്റ്റിലായി.രണ്ടുപേർ ഓടി രക്ഷപെട്ടു ഇന്നലെ രാത്രി 10 മണിയോടെ കൊല്ലം കുണ്ടറ സ്വദേശികളായ ദമ്പതികൾ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. യാത്രാമധ്യേ കാവാനാട്ടുവെച്ച് ദമ്പതികളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിന് തകരാറുണ്ടായി. ഇതേ തുടർന്ന് തകരാർ പരിശോധിക്കുകയായിരുന്നു യുവാവ്. ഇതിനിടയിലാണ് അവിടെത്തിയ അഞ്ചംഗ സംഘം ഗുണ്ടായിസം കാണിക്കുകയും അത് ചോദ്യം ചെയ്ത ദമ്പദികളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യ്തത്. കാറിലുണ്ടായിരുന്ന അരയ്ക്ക് താഴെ സ്വാധീനമില്ലാത്ത ഇവരുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേരെയും സംഘം മർദ്ദിച്ചു.

    Read More »
  • Top Stories
    Photo of തിരുപ്പിറവിയുടെ ഓർമകളിൽ ലോകം

    തിരുപ്പിറവിയുടെ ഓർമകളിൽ ലോകം

    ലോകം മുഴുവൻ ശാന്തിയുടെയും  സമാധാനത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പകർന്ന് തിരുപിറവിയുടെ നന്മയുമായി ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. സന്മനസുള്ളവർക്ക് സമാധാനം പ്രഖ്യാപിച്ച് ദൈവപുത്രൻ ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ പുതുക്കുകയാണ് വിശ്വാസികൾ. ബെത്ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പങ്കുവെച്ചും ദേവാലയങ്ങളിൽ പ്രത്യേകം പ്രാർഥനകൾ നടന്നു.

    Read More »
  • Top Stories
    Photo of പൊളിക്കാൻ സമയം കുറിച്ച് സർക്കാർ, പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

    പൊളിക്കാൻ സമയം കുറിച്ച് സർക്കാർ, പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

    കൊച്ചി: ജനുവരി 11നും12നും മരടില്‍ ഫ്ലാറ്റ് പൊളിക്കാൻ തീരുമാനിച്ച് സർക്കാർ. സമയക്രമം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാരും. പരിസരവാസികളുടെ വീടുകള്‍ക്ക് മതിയായ പരിരക്ഷ ഉറപ്പാക്കാതെയുള്ള പൊളിക്കലിനെതിരെയാണ് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.വീടുകള്‍ക്ക് കേടുപാടുണ്ടായാല്‍ നഷ്ടപരിഹാരം എളുപ്പത്തില്‍ ലഭ്യമാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പരിസരവാസികളുടെ ആശങ്കകൾ പരിഹരിക്കാതെയുള്ള പൊളിക്കൽ സമയക്രമം തീരുമാനിച്ച സബ്കളക്ടറുടെ നടപടി ഏകപക്ഷീയമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.ആശങ്കകള്‍ പരിഹരിക്കാതെ പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോയാല്‍ വീടുകളില്‍ നിന്നൊഴിയാതെ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. ആള്‍ത്താമസം കുറഞ്ഞ പ്രദേശത്തെ ഫ്ലാറ്റുകള്‍ ആദ്യം പൊളിക്കണമെന്നും, പൊളിക്കുന്ന ഫ്ലാറ്റുകള്‍ക്ക് സമീപത്തെ വീടുകള്‍ക്ക് മതിയായ പരിരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇവ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കി. ഇതിനിടെയാണ് ആള്‍ത്താമസം കൂടുതലുള്ള പ്രദേശത്തെ ആല്‍ഫാ ഫ്ലാറ്റുകള്‍ ആദ്യ ദിവസം പൊളിക്കാന്‍ സബ് കളക്ടർ തീരുമാനിച്ചത്.

    Read More »
  • News
    Photo of യെദ്യൂരപ്പയ്ക്ക് നേരെ ഡിവൈഎഫ്‌ഐ, യുത്ത് കോൺഗ്രസ്‌ പ്രതിഷേധം

    യെദ്യൂരപ്പയ്ക്ക് നേരെ ഡിവൈഎഫ്‌ഐ, യുത്ത് കോൺഗ്രസ്‌ പ്രതിഷേധം

    കണ്ണൂര്‍: കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ്.യെദ്യൂരപ്പയ്ക്ക് നേരെ ഡിവൈഎഫ്‌ഐ, യുത്ത് കോൺഗ്രസ്‌ പ്രതിഷേധം.കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യെദ്യൂരപ്പയ്‌ക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പഴയങ്ങാടിയിലും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടികാണിച്ചു. യെദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെയായിരുന്നു ഡി വൈ എഫ് ഐ, യുത്ത് കോൺഗ്രസ്‌ പ്രവര്‍ത്തകരുടെ പ്രതിഷേധം. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനായി ഇന്നലെയാണ് കര്‍ണ്ണാടക മുഖ്യമന്ത്രി കേരളത്തിലെത്തിയത്.

    Read More »
  • News
    Photo of നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണവേട്ട

    നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണവേട്ട

    കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടി രൂപ വിലവരുന്ന മൂന്നേമുക്കാൽ കിലോ സ്വർണം പിടിച്ചെടുത്തു. ക്യാപ്സൂൾ, പേസ്റ്റ് എന്നീ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്നും ദുബായിൽ നിന്നും എത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഒന്നേകാൽ കിലോ സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കിയും രണ്ടരക്കിലോ സ്വർണം പേസ്റ്റ് രൂപത്തിലാക്കിയുമാണ് ഇവർ കടത്താൻ ശ്രമിച്ചത്.ശരീരത്തിൽ ഒളിപ്പിച്ചും കാലിൽ കെട്ടിവെച്ചും കടത്താൻ ശ്രമിച്ച സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. സംഭവത്തിൽ മൂന്നുപേർ പിടിയിലായി.

    Read More »
  • News
    Photo of മംഗളുരുവിൽ നിരോധനാജ്ഞ പിൻവലിച്ചു

    മംഗളുരുവിൽ നിരോധനാജ്ഞ പിൻവലിച്ചു

    മംഗളുരു : മംഗളൂരുവിൽ നിലനിന്നിരുന്ന  നിരോധനാജ്ഞ പിൻവലിച്ചു.പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് അയവ് വന്നതോടെയാണ് നിരോധനാജ്ഞ പിൻവലിച്ചത്. ക്രിസ്തുമസ് ആഘോഷങ്ങൾ കൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ പിൻവലിക്കാൻ  പൊലീസ്തീരുമാനിച്ചത്. പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 18നായിരുന്നു മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

    Read More »
  • Top Stories
    Photo of സർക്കാർ രൂപീകരിക്കാനൊരുങ്ങി മഹാസഖ്യം

    സർക്കാർ രൂപീകരിക്കാനൊരുങ്ങി മഹാസഖ്യം

    റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്, ജെഎംഎം, ആർജെഡി സഖ്യം അധികാരത്തിലേക്ക്.47 സീറ്റുകളാണ് സഖ്യം നേടിയത്.30 സീറ്റുകൾ നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റുകൾ നേടി. ആർജെഡിക്ക് ഒരു സീറ്റാണ് കിട്ടിയത്. ബിജെപി കനത്ത പരാജയമാണ് ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടത്.കഴിഞ്ഞ തവണ 37 സീറ്റുകൾ നേടിയ ബിജെപിക്ക് ഇത്തവണ 25 സീറ്റുകൾ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി രഘുബര്‍ദാസും സ്പീക്കറും നാല് മന്ത്രിമാരും പാർട്ടി സംസ്ഥാന അധ്യക്ഷനും കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.

    Read More »
  • News
    Photo of മുസ്ലിം ലീഗ് എംഎൽഎമാർ ഇന്ന് മംഗലാപുരം സന്ദർശിക്കും.

    മുസ്ലിം ലീഗ് എംഎൽഎമാർ ഇന്ന് മംഗലാപുരം സന്ദർശിക്കും.

    തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗ് എംഎൽഎമാർ ഇന്ന് മംഗലാപുരം സന്ദർശിക്കും.പൗരത്വഭേതഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലിസ് വെടിവയ്പ്പുണ്ടായ സാഹചര്യത്തിലാണ് സന്ദർശനം. വെടിവെയ്പുണ്ടായ പ്രദേശങ്ങൾ ഇവർ സന്ദർശിക്കും. വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും ബന്ധുക്കളെയും നേരിൽ കാണും.എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, എം.സി.ഖമറുദ്ദീൻ, പി.കെ.ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരുൾപ്പെട്ട സംഘമാണ് മംഗലാപുരം സന്ദർശിക്കുന്നത്. മംഗളൂരു നഗരത്തിൽ കർഫ്യൂ പിൻവലിച്ചെങ്കിലും നിരോധനാജ്ഞ തുടരും. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ലീഗ് എംഎൽഎമാരെ കർണാടക പോലീസ് തിരിച്ചയക്കാനാണ് സാധ്യത.

    Read More »
  • News
    Photo of തോമസ് ചാണ്ടിയുടെ മൃതദേഹം ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും

    തോമസ് ചാണ്ടിയുടെ മൃതദേഹം ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും

    ആലപ്പുഴ: മുൻ മന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന്  ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ ആലപ്പുഴ  ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്‍റ് പോൾസ് മർത്തോമ്മ പളളി സെമിത്തേരിയിലാണ് സംസ്കാരം. പിണറായി മന്ത്രിസഭയിൽ ഏഴ് മാസക്കാലം ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.ശേഷം എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായി.അർബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയിലാണ് അന്തരിച്ചത്.

    Read More »
Back to top button