Year: 2019
- News
പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു അന്തരിച്ചു.
കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട്ട് ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലൊക്കേഷൻ കാണാൻ എത്തിയതായിരുന്നു. ദേഹംകുഴഞ്ഞുവീണ രാമചന്ദ്ര ബാബുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ സഹോദരനാണ്. 1947 തമിഴ്‌നാട്ടിലെ മധുരന്ദകം എന്ന സ്ഥലത്താണ് രാമചന്ദ്രബാബുവിന്റെ ജനനം. ബിഎസ്‌സി പഠനത്തിന് ശേഷം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഛായാഗ്രഹണം പൂർത്തിയാക്കി. പുണെയിലെ സഹപാഠിയായിരുന്ന ജോൺ എബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നിർമാല്യം, ബന്ധനം, സൃഷ്ടി, സ്വപ്നാടനം, മേള, കോലങ്ങൾ, ദ്വീപ്, അമ്മെ അനുപമെ, ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, രതിനിർവേദം, ചാമരം, നിദ്ര, മർമരം, മണിയൻപിള്ള അഥവാ മണിയൻപിള്ള, ഒരു വടക്കൻ വീരഗാഥ, ഗസൽ, കന്മദം എന്നിവയാണ് രാമചന്ദ്രബാബു ക്യാമറ ചലിപ്പിച്ച പ്രധാന ചിത്രങ്ങൾ. നാലുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങൾക്കും അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു.
Read More » - News
ശശിതരൂരിന് അറസ്റ്റ് വാറണ്ട്.
തിരുവനന്തപുരം:ശശിതരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ നായര്‍ സ്ത്രീകളെക്കുറിച്ച് തരൂര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കോടതി എടുത്ത കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തരൂര്‍ എത്തിയിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് .
Read More » - News
മലപ്പുറം ആർ ടി ഒ യുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്
മലപ്പുറം: മലപ്പുറം ആർ ടി ഒ അനൂപ് വര്‍ക്കിക്കെതിരെ വിജിലന്‍സ് റെയ്ഡ്. ഇദ്ദേഹത്തിന്റെ പാലക്കാട്ടുള്ള സ്വന്തം വീട്ടിലും വാടക വീട്ടിലും ഓഫീസിലുമായാണ് റെയ്ഡ് നടന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അനൂപിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
Read More » - News
ഓസ്ട്രേലിയയിൽ കാറപകടത്തിൽ മലയാളി നവദമ്പതിമാർ മരിച്ചു
എറണാകുളം : ഓസ്ട്രേലിയയിൽ നടന്ന കാറപകടത്തിൽ മലയാളികളായ നവദമ്പതിമാർ മരിച്ചു.വെങ്ങോല സ്വദേശികളായ ആൽബിൻ ടി. മാത്യു (30), ഭാര്യ കോതമംഗലം മുളവൂർ പുതുമനക്കുടി നിനു സൂസൻ എൽദോ (28) എന്നിവരാണ് മരിച്ചത്.ഒക്ടോബർ 28-ന് ആയിരുന്നു ഇവരുടെ വിവാഹം. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 6 മണിയോടെയാണ് അപകടം നടന്നത്. ഓസ്ട്രേലിയയിൽ ന്യൂസൗത്ത് വേൽസിലെ ഡബ്ലോക്കടുത്തുണ്ടായ അപകടത്തിൽ കാർ റോഡിൽ നിന്ന് തെന്നിമാറി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.
Read More » - News
വിദ്യാർഥിയെ വാഴകൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം ഏരൂരിൽ പത്താംക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ വാഴകൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി.ഏരൂർ വിഷ്ണുഭവനിൽ ജിഷ്ണു ബാബുവിനെയാണ് വാഴ കയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More »