Year: 2019

  • Spiritual
    Photo of ധനുമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

    ധനുമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

    അശ്വതി, ഭരണി, കാര്‍ത്തികയുടെ കാല്‍ഭാഗമടങ്ങിയ മേടം രാശി. മേടക്കൂറുകാർക്ക് ധനുമാസം തൊഴില്‍ മേഖലയില്‍ ഉന്നതിയുണ്ടാകും.ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യക്കുറവ് ഉണ്ടാകാതെ ശ്രദ്ധിക്കണം.ധനലാഭവും ധര്‍മ്മകാര്യ സിദ്ധിയും സ്ത്രീ നിമിത്തം സുഖവും വര്‍ധിക്കും. ബന്ധുജനങ്ങളുടെ വിരോധത്തിന് പാത്രമാകാതെ ശ്രദ്ധിക്കണം. ആഡംബര വസ്തുക്കള്‍, സ്വര്‍ണാഭരണള്‍, വിശേഷപ്പെട്ട രത്നങ്ങള്‍ എന്നിവ വാങ്ങുന്നതിനു യോഗം. വീടുപണിക്ക് തുടക്കം കുറിക്കുകയോ നിലവില്‍ നിര്‍മാണം നടക്കുന്ന വീട് പണി പൂര്‍ത്തിയാക്കുകയോ ചെയ്യും. രക്തസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കും, ത്വക് രോഗങ്ങള്‍, വ്രണങ്ങള്‍ എന്നിവയുണ്ടാകാന്‍ സാധ്യത.കണ്ണ്  സംബന്ധമായ അസുഖങ്ങള്‍ വരുന്നതിനോ കാഴ്ചക്കുറവിനോ സാധ്യത.വാഹന യാത്രകളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാര്‍ത്തിക നക്ഷത്രത്തിന്റെ അവസാനമുക്കാല്‍ഭാഗം, രോഹിണി, മകീര്യം നക്ഷത്രത്തിന്റെ ആദ്യപകുതിയടങ്ങിയ ഇടവം രാശി. ഇടവക്കൂറുകാർ ധനുമാസത്തിൽ വിശേഷപ്പെട്ട ദേവാലയങ്ങളിലും പുണ്യസ്ഥലങ്ങളിലും ദര്‍ശനം നടത്തും.കർമരംഗത്ത് പ്രശംസനീയമായ നേട്ടങ്ങൾ ഉണ്ടാക്കും. സഹപ്രവര്‍ത്തകരുമായോ ബന്ധുജനങ്ങളുമായോ തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതള്ളതിനാല്‍ എല്ലാ കാര്യങ്ങളിലും വ്യക്തതയുണ്ടാകണം. പിതൃ-ഗുരുസ്ഥാനീയര്‍ക്ക് രോഗം വര്‍ധിക്കാന്‍ സാധ്യത. എതിര്‍ലിംഗത്തില്‍പ്പെട്ടവരില്‍ നിന്ന് ഉപദ്രവത്തിനുയോഗമുണ്ടാകും.വ്യാപാര ബന്ധങ്ങളില്‍ തര്‍ക്കങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം.ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകും. അലച്ചിലുകളും ദൂരസഞ്ചാരവും ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. മകീര്യം നക്ഷത്രത്തിന്റെ അവസാന അരഭാഗം, തിരുവാതിര, പുണര്‍തം നക്ഷത്രത്തിന്റെ ആദ്യ മുക്കാല്‍ഭാഗം അടങ്ങിയ മിഥുനം രാശി. മിഥുനകൂറുകാർക്ക് ധനുമാസത്തില്‍ സന്താനഭാഗ്യത്തിനും  സാമ്പത്തികനേട്ടത്തിനും യോഗമുണ്ട്.  തൊഴിലില്‍ ഉന്നതിയുണ്ടാകും. വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുന്നവര്‍ക്ക് അനുയോജ്യ ബന്ധങ്ങള്‍ വന്നു ചേരും.വീട് പുതുക്കി പണിയുന്നതിനോ വീട് വാങ്ങുന്നതിനോ യോഗം കാണുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം.ദമ്പതികള്‍ തമ്മില്‍ ഐക്യക്കുറവു കാണുന്നതിനാല്‍ എല്ലാകാര്യങ്ങളും ചിന്തിച്ച് പ്രവര്‍ത്തിക്കണം.സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം. മാനസിക സമ്മര്‍ദം വര്‍ധിക്കും. ശത്രുക്കളില്‍ നിന്നും അസൂയാലുക്കളില്‍ നിന്നും ഉപദ്രവം വര്‍ധിക്കും. മത്സരങ്ങളില്‍ വിജയമുണ്ടാകാനുള്ള യോഗമുണ്ട്. കലാകാരന്മാര്‍ക്ക് മികച്ച സമയമാണ്.  പുതിയ സൗഹൃദബന്ധങ്ങള്‍ ആരംഭിക്കും.പുതിയ ചില സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യതയും കാണുന്നു. പുണര്‍തത്തിന്റെ അവസാന കാല്‍ഭാഗം, പൂയം, ആയില്യം നക്ഷത്രമടങ്ങിയ കര്‍ക്കിടകം രാശി. കർക്കിട കൂറുകാർക്ക് ധനുമാസം പൊതുവെ ഗുണാനുഭവങ്ങൾ കൂടി നിൽക്കുന്ന കാലമാണ്. സാമ്പത്തിക നേട്ടമുണ്ടാകും.രോഗദുരിതങ്ങള്‍ക്കു ശമനമുണ്ടാകും.സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നതില്‍ സാമര്‍ഥ്യം കാണിക്കും.സന്താനങ്ങളുടെ കാര്യത്തില്‍ ഗുണാനുഭവം…

    Read More »
  • News
    Photo of എസ്എഫ്ഐക്കാർ എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു, രണ്ട് എബിവിപി പ്രവർത്തകർ ഗുരുതര പരിക്കോടെ ആശുപത്രിയിൽ

    എസ്എഫ്ഐക്കാർ എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു, രണ്ട് എബിവിപി പ്രവർത്തകർ ഗുരുതര പരിക്കോടെ ആശുപത്രിയിൽ

    ത്യശ്ശൂർ :തൃശ്ശൂർ കേരള വർമ്മ കോളേജിൽ എസ് എഫ് ഐ-എ ബി വി പി സംഘർഷം. ഗുരുതരമായി പരിക്കേറ്റ രണ്ട് എ ബി വി പി പ്രവർത്തകരെ  തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാർ നടത്തിയതിനാണ് എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. എസ് എഫ് ഐ പ്രവർത്തകർ കൂട്ടമായെത്തി സെമിനാറിൽ പങ്കെടുത്ത എബിവിപി പ്രവർത്തകരെ തിരഞ്ഞു പിടിച്ചു മർദ്ധിക്കുകയായിരുന്നു.സംഘർഷത്തിൽ ഒരധ്യാപകനും പരിക്കേറ്റു.

    Read More »
  • പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല:സുപ്രീം കോടതി

    ഡൽഹി :പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള കേസ് സുപ്രീം കോടതി ജനുവരി 22 ലേക്ക് മാറ്റിവച്ചു. ഭേദഗതിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.ജനുവരി രണ്ടാം വാരത്തിനകം മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.സർക്കാരിന്റെ മറുപടി വന്നശേഷം നിയമ സാധുത പരിശോധിക്കുമെന്നും ചിഫ് ജസ്റ്റിസിന്റെ ബഞ്ച് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.

    Read More »
  • News
    Photo of എൻഐഎ ഉദ്യോഗസ്ഥൻ ചമഞ്ഞു തട്ടിപ്പ്, മലപ്പുറം സ്വദേശി പിടിയിൽ

    എൻഐഎ ഉദ്യോഗസ്ഥൻ ചമഞ്ഞു തട്ടിപ്പ്, മലപ്പുറം സ്വദേശി പിടിയിൽ

    കൊച്ചി : എൻ ഐ എ യുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് നദിമിനെയാണ് മുളവുകാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്നും എയർ ഗണ്ണുകളും പിടിച്ചെടുത്തു.ബോൾഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചുവരികെയാണ് നദീമിനെ പൊലീസ് പിടികൂടിയത്. ബോൾഗാട്ടിയിലെ ഹോട്ടലിൽ താമസിച്ചിരുന്ന ഇയാളുടെ മുറിയിൽ നിന്നും സാധനങ്ങൾ മോഷണം പോയിഎന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും നദീം ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. പൊലീസിന് മാത്രമേ ദൃശ്യങ്ങൾ കൈമാറാൻ കഴിയൂ എന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഈ സമയം താൻ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് മൊബൈലിൽ ഉണ്ടായിരുന്ന വ്യാജ തിരിച്ചറിയൽ കാർഡിന്റെ ഫോട്ടോ കാണിച്ചു. ഇതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരാണ്  പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് കഞ്ചാവും ലഹരി മരുന്നും ഒരു എയർ ഗണ്ണും എയർ പിസ്റ്റളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. എൻഐഎ ഉദ്യോഗസ്ഥർ എത്തി നദീമിനെ ചോദ്യം ചെയ്തു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇയാൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം എൻ ഐ എ യും നടത്തും.  

    Read More »
  • Top Stories
    Photo of 4 മണിക്കൂറിൽ തലസ്ഥാനത്തു നിന്നും കാസറഗോഡ് എത്താം, സെമി ഹൈസ്പീഡ് ട്രെയിന് അനുമതി

    4 മണിക്കൂറിൽ തലസ്ഥാനത്തു നിന്നും കാസറഗോഡ് എത്താം, സെമി ഹൈസ്പീഡ് ട്രെയിന് അനുമതി

    തിരുവനന്തപുരം: 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്നും കാസർകോട്ട് എത്താനാകുന്ന സെമി- ഹൈസ്‌പീഡ് റെയിലിന് റെയിൽവെ മന്ത്രാലയം തത്വത്തിൽ അനുമതി നൽകി. പ്രാരംഭ പ്രവ‌ർത്തനങ്ങൾക്ക് 100കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിനായുള്ള സ്ഥലം ഏറ്റെടുപ്പിനായ് 11 ജില്ലകളിൽ ഹെലികോപ്ടർ ഉപയോഗിച്ചുള്ള ആകാശ സർവേ തിങ്കളാഴ്ച തുടങ്ങും. ഒരാഴ്ചയ്ക്കകം സർവേ പൂർത്തിയാക്കി ജനുവരിയിൽ വിശദ പദ്ധതിരേഖ കേന്ദ്രത്തിന് സമർപ്പിക്കും. 180- 200 കി.മീറ്റർ ആണ് ട്രെയിന് പ്രതീക്ഷിക്കുന്ന വേഗത. 10 സ്റ്റേഷനുകൾ ഉണ്ടാകും.2024 ൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.

    Read More »
  • പൗരത്വ ഭേദഗതി നിയമം ഇന്ന് സുപ്രീം കോടതിയിൽ

    ന്യൂഡൽഹി: പൗരത്വഭേദഗതിനിയമം ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന്  പരിഗണിക്കും.അറുപതോളം ഹർജികളാണ് ചിഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂനംഗ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാർട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവർത്തകരുമെല്ലാം ഹർജി നൽകിയിട്ടുണ്ട്. ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാകും വാദങ്ങൾ നയിക്കുക. നിയമം ഭരണഘടനാവിരുദ്ധമാണെന്നും അടിയന്തരമായി സ്റ്റേചെയ്യണമെന്നും വാദമുന്നയിക്കും.

    Read More »
  • News
    Photo of ഹർത്താൽ തുടങ്ങി പൊതുവെ സമാധാനപരം, ചിലയിടങ്ങളിൽ നേരിയ സംഘർഷം

    ഹർത്താൽ തുടങ്ങി പൊതുവെ സമാധാനപരം, ചിലയിടങ്ങളിൽ നേരിയ സംഘർഷം

    കൊല്ലം : പൗരത്വനിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.കൊല്ലം കരുനാഗപ്പള്ളിയിൽ ഹർത്താൽ അനുകൂലികൾ ആംബുലൻസ് അടിച്ചുതകർത്തു. രോഗിയില്ലാത്ത ആംബുലൻസ് പ്രകടനത്തിലേക്ക് ഓടിച്ചുകയറ്റാൻ നോക്കിയതാണ് പ്രകോപനത്തിന് കാരണം.

    Read More »
  • Top Stories
    Photo of ഹർത്താൽ:സംസ്ഥാനത്ത് സുരക്ഷ ശക്തം ,സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ല

    ഹർത്താൽ:സംസ്ഥാനത്ത് സുരക്ഷ ശക്തം ,സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ല

    തിരുവനന്തപുരം: സംസ്ഥാനത്ത്  പോലീസ് സുരക്ഷ ശക്തമാക്കി.ഹർത്താലിന്റെ പേരിലുള്ള അക്രമങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് ഡിജിപി നിർദ്ദേശം നൽകി. സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് പിക്കറ്റിങ് ഏർപ്പെടുത്തി. സംസ്ഥാനത്ത് പൊലീസിന് അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഹർത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ വഴിതടയലോ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ഡി.ജി.പി. നിർദേശം നൽകി. റോഡ് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ പോലീസ് തുടർച്ചയായി റോന്തുചുറ്റും.അടിയന്തര സാഹചര്യം നേരിടാൻ പോലീസ് കൺട്രോൾ റൂമുകളിൽ അഗ്നിരക്ഷാസേന സ്ട്രൈക്കിങ് സംഘത്തെ വിന്യസിച്ചു.

    Read More »
  • Health
    Photo of തടികുറയ്ക്കാം മധുരക്കിഴങ്ങ് കഴിച്ചുകൊണ്ട്

    തടികുറയ്ക്കാം മധുരക്കിഴങ്ങ് കഴിച്ചുകൊണ്ട്

    അമിതവണ്ണം എല്ലാവരുടെയും മനസമാധാനം കളയുന്ന ഒരു പ്രശ്നമാണ് പ്രതേകിച്ച് ചെറുപ്പക്കാർക്ക്. പട്ടിണികിടന്നും വിവിധ ഡയറ്റ് പ്ലാനുകൾ പരീക്ഷിച്ചും മടുത്തവർക്ക് ഇതാ ഒരു പുതിയ വഴി. നല്ല രുചിയായിട്ട് ആസ്വദിച്ചു കഴിച്ചുകൊണ്ട് ഇനി വണ്ണം കുറക്കാം ശരീരസൗന്ദര്യം നിലനിർത്താം.

    Read More »
  • News
    Photo of നാളത്തെ ഹർത്താലിൽ മാറ്റമില്ല

    നാളത്തെ ഹർത്താലിൽ മാറ്റമില്ല

    തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ മാറ്റമില്ലെന്ന് സംയുക്ത സമിതി.കടകൾ അടച്ചും വാഹന യാത്ര ഒഴിവാക്കിയും ഹർത്താലിനോട് സഹകരിക്കണമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. ഹർത്താൽ സമാധാനപരമായിരിക്കുമെന്നും ആഹ്വാനം ചെയ്ത സംഘടനകളുടെ പ്രവർത്തകരുടെ ഭാഗത്തുനിന്ന് യാതൊരു അക്രമപ്രവർത്തനവും ഉണ്ടാകില്ലെന്നും  സംഘടനാ നേതാക്കൾ അറിയിച്ചു.

    Read More »
Back to top button