Year: 2019

  • News
    Photo of കൊട്ടാരക്കരയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു

    കൊട്ടാരക്കരയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു

      കൊട്ടാരക്കര : കൊട്ടാരക്കര മൈലത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. മൈലം ആക്കവിളയിൽ പള്ളിതെക്കേവിള വീട്ടിൽ ജോസഫിന്റെ മകൻ ഷിബു (28) ആണ് മരിച്ചത്. മൈലം പാലത്തിനു താഴെ മുട്ടമ്പലം ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. അടൂരിൽ നിന്നും കൊട്ടാരക്കരയിലേക്ക് വന്ന കാറ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

    Read More »
  • Top Stories
    Photo of തിരുവനന്തപുരത്ത് ആൾക്കൂട്ടാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

    തിരുവനന്തപുരത്ത് ആൾക്കൂട്ടാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

    തിരുവനന്തപുരം:തിരുവല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ഓട്ടോ ഡ്രൈവറന്മാർ ചേർന്ന്  മർദ്ദിച്ച് അവശനാക്കിയ യുവാവ് മരിച്ചു.മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മലപ്പുറം സ്വദേശിയുടെ 40,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർമാർ ചേർന്ന് അജേഷിനെ മർദിച്ചവശനാക്കിയിരുന്നു. 40,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിയായ ജിനേഷ് വർഗീസിന്റെ നേതൃത്വത്തിൽ അജേഷിനെ ഒരു സംഘം ഓട്ടോഡ്രൈവറന്മാർ പിടിച്ചുകൊണ്ടുപോയി വീട്ടിൽ മർദിച്ചത്. ക്രൂരമായ മർദനത്തിന് ശേഷം ജനനേന്ദ്രിയത്തിൽ പൊള്ളലേൽപിക്കുകയായിരുന്നു. അജേഷിന്റ വീട്ടിൽ വച്ചായിരുന്നു ആക്രമണം. അജേഷിന്റെ വീട്ടിൽ തന്നെ മോഷണം പോയ ഫോൺ ഉണ്ടെന്ന് ആരോപിച്ച് പരിശോധന നടത്താനെത്തിയവരാണ് മർദിച്ചത്. ഫോൺ കിട്ടാതെ വന്നതോടെ വീട്ടിലുണ്ടായിരുന്നു വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും വച്ച് പൊള്ളിച്ചു.മർദനത്തിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്ന അജേഷിനെ നാട്ടുകാർ അറിയിച്ച ശേഷം പോലീസ് എത്തിയാണ്  ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് അജേഷ് മരിച്ചത്. ഓട്ടോ ഡ്രൈവർമാരും അജേഷിന്റെ അയൽവാസിയായ ഒരു യുവാവും അടക്കം അഞ്ച് പേരെ റിമാൻഡ് ചെയ്തിരുന്നു. തിരുവല്ലം സ്റ്റേഷനിൽപ്പെട്ട വണ്ടിത്തടം ജങ്ഷനിൽ വച്ചാണ് സംഭവം നടന്നത്.    

    Read More »
  • News
    Photo of ആലപ്പുഴയിൽ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്നു

    ആലപ്പുഴയിൽ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്നു

    ആലപ്പുഴ: ആലപ്പുഴയില്‍ കൊലക്കേസ്സ് പ്രതികളെ  വെട്ടിക്കൊന്നു. തുമ്പോളി സാബു വധക്കേസ്സിലെ പ്രതികളായ വികാസ്, ജസ്റ്റിന്‍ സോനു എന്നിവരെയാണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഇരുവരേയും അഞ്ചുപേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തുമ്പോളി പള്ളിയിലെ പെരുന്നാളിനിടെയാണ് അക്രമം നടന്നത്. ആസൂത്രിതമായി സംഘര്‍ഷം ഉണ്ടാക്കുകയും തുടര്‍ന്ന് വെട്ടിക്കൊല്ലുകയുമാ യിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

    Read More »
  • Top Stories
    Photo of ഹർത്താൽ നിയമവിരുദ്ധം, നടത്തിയാൽ കർശന നടപടി :ഡിജിപി

    ഹർത്താൽ നിയമവിരുദ്ധം, നടത്തിയാൽ കർശന നടപടി :ഡിജിപി

    തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും അത് പിൻവലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. ഹർത്താൽ സംബന്ധിച്ച് കോടതി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല അതുകൊണ്ട് ഹർത്താലിൽനിന്ന് സംഘടനങ്ങൾ പിൻമാറനാമെന്നും ഡിജിപി  പറഞ്ഞു. ഹർത്താൽ നടത്തണമെങ്കിൽ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന നിയമം ഹർത്താൽ പ്രഖ്യാപിച്ച സംഘടനങ്ങൾ പാലിച്ചിട്ടില്ല. അതിനാൽ ഈ ഹർത്താൽ നിയമവിരുദ്ധമാണ്. ഇതുസംബന്ധിച്ച നോട്ടീസ് സംഘടനകൾക്ക് നൽകിയിട്ടുണ്ട്. ഇത് അവഗണിച്ച് ഹർത്താൽ നടത്തിയാൽ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. പോലീസ് ഇതിന് വേണ്ട സജ്ജീകരണങ്ങളെല്ലാം കൈക്കൊണ്ടിട്ടുണ്ടെന്നും ലോക്‌നാഥ്‌ ബെഹ്റ വ്യക്തമാക്കി.ഹർത്താൽ ആഹ്വാനവുമായി സംഘനകൾ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണ നൽകാൻ പോലീസിന് ബാധ്യതയുണ്ടന്നും ബെഹ്റ വ്യക്തമാക്കി.

    Read More »
  • പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല : സുപ്രീം കോടതി

    ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് സുപ്രീംകോടതി. സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കുമെന്നും എന്നാൽ പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ വ്യക്തമാക്കി.ജാമിയ മിലിയയിലെ സംഘർഷത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന ഇന്ദിര ജെയ്സിങ്ങിന്റെ ആവശ്യത്തോട് പ്രതികരിക്കയാണ് ചിഫ് ജസ്റ്റിസ് അക്രമങ്ങളെ വിമർശിച്ചത്.

    Read More »
  • Top Stories
    Photo of തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തിൽ പ്രതിഷേധം

    തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തിൽ പ്രതിഷേധം

    തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തിൽ  സംയുക്ത പ്രതിഷേധം. കേന്ദ്ര നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്  ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് സംയുക്ത പ്രതിഷേധത്തിന് ഒരുങ്ങിയത്.

    Read More »
  • Top Stories
    Photo of പൗരത്വ ഭേദഗതി ബില്ലിനെതിരെ സംയുക്തപ്രതിഷേധം. 

    പൗരത്വ ഭേദഗതി ബില്ലിനെതിരെ സംയുക്തപ്രതിഷേധം. 

    തിരുവനന്തപുരം : പൗരത്വഭേദഗതി ബില്ലിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും ചേർന്നുള്ള സംയുക്ത പ്രക്ഷോഭം ഇന്ന്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംയുക്തപ്രതിഷേധം. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സത്യാഗ്രഹ സമരമിരിക്കും.മന്ത്രിമാരും ഭരണ പ്രതിപക്ഷ കക്ഷി നേതാക്കളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ അണിചേരും. രാജ്യമെങ്ങും പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി തന്നെ സമരത്തിനിറങ്ങുന്നത്. പൗരത്വഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംയുക്ത പ്രക്ഷോഭത്തിന് തീരുമാനമായത്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാനത്ത് അത് നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയും മതനിരപേക്ഷതയും അട്ടമറിക്കുന്ന ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തുടർന്നാണ് ഭരണ-പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെതിരെ പോരാട്ടത്തിനിറങ്ങുന്നത്.

    Read More »
  • Top Stories
    Photo of അർധരാത്രി രാജ്ഭവൻ മാർച്ച്‌, കേരളത്തിലും പ്രതിഷേധം

    അർധരാത്രി രാജ്ഭവൻ മാർച്ച്‌, കേരളത്തിലും പ്രതിഷേധം

    തിരുവനന്തപുരം: ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരേ നടന്ന പോലീസ് അതിക്രമത്തിൽ കേരളത്തിലും പ്രതിഷേധം. ഡിവൈഎഫ് ഐയുടെയും കെ എസ് യു വിന്റേയും നേതൃത്വത്തിൽ ഞായറാഴ്ച രാത്രി രാജ്ഭവനിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി.

    Read More »
  • Top Stories
    Photo of ഡൽഹിയിൽ തെരുവ് യുദ്ധം

    ഡൽഹിയിൽ തെരുവ് യുദ്ധം

    ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കത്തുന്നു. ജാമിയ മിലിയ സർവകലാശാലയിലും അലിഗഡ് സർവകലാശാലയിലും സംഘർഷം. ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികൾക്കു നേരെ പോലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് യുപിയിലെ അലിഗഡ് മുസ്ലിം സർവകലാശാലയിലും വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം പോലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി.

    Read More »
  • Top Stories
    Photo of കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച മുതൽ തെളിവെടുപ്പ് ആരംഭിക്കും.

    കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച മുതൽ തെളിവെടുപ്പ് ആരംഭിക്കും.

    തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് തലവനായ സമിതി രൂപീകരിച്ചു. തിങ്കളാഴ്ച മുതൽ സമിതി  തെളിവെടുപ്പ് ആരംഭിക്കും. പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗിന് മുഖ്യ അന്വേഷണചുമതലയും ഊർജ സെക്രട്ടറി ഡോ. ബി അശോക് പ്രസെന്റിങ് ഓഫീസറായുമാണ് അന്വേഷണ സമിതി രൂപീകരിച്ചത്. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി നിലവിൽ  ശ്രീരാം സസ്പെൻഷനിൽ ആണ്.    

    Read More »
Back to top button